പരിഷ്‌കരിച്ച പെന്‍ഷന്‍ തുക ഏപ്രില്‍ 1 മുതല്‍

പരിഷ്‌കരിച്ച പെന്‍ഷന്‍ തുക ഏപ്രില്‍ 1 മുതല്‍

തിരുവനന്തപുരം: പെന്‍ഷന്‍കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ പെന്‍ഷന്‍ അനുവദിക്കുമെന്ന് മന്ത്രിസഭ തീരുമാനാമായി. കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 11500 രൂപയാണ്. കൂടിയത് 83400 രൂപയും. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ പരിഷ്‌കരിച്ച പെന്‍ഷന്‍ തുകയാകും കൈയ്യില്‍ കിട്ടുക.

പതിനൊന്നാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ പ്രകാരം ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലായ് ഒന്നാം തിയതി മുതല്‍ പ്രാബല്യം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് പിണറായി വിജയൻ. കൂടിയ പെന്‍ഷന്‍ കിട്ടുക 30 വര്‍ഷം സര്‍ക്കാര്‍ സേവനം അനുഷ്ടിച്ചവര്‍ക്കാണ്. 10 വര്‍ഷം സേവനമുള്ളവര്‍ക്ക് കുറഞ്ഞ പെന്‍ഷനും കിട്ടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.