ട്വിറ്ററിന്റെ അനുസരണക്കേട്; ഇന്ത്യ ‘കൂ’ വിലേക്കോ

ട്വിറ്ററിന്റെ അനുസരണക്കേട്; ഇന്ത്യ ‘കൂ’  വിലേക്കോ

ന്യൂഡൽഹി: ചില സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവുകൾ പാലിക്കാത്തതിന് ഇന്ത്യൻ സർക്കാർ ട്വിറ്ററിനെ ശാസിക്കുകയും രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കേണ്ടതുണ്ടെന്ന് സോഷ്യൽ മീഡിയ ഭീമൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ട്വിറ്ററിന്റെ എതിരാളികളായ 'കൂ' എന്ന ഇന്ത്യൻ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലേക്കു മാറണമെന്ന് ഇന്ത്യൻ ഭരണാധികാരികൾ ജനങ്ങളോട് ആവശ്യപ്പെട്ടു.




പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഇന്ത്യൻ കർഷകർ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിക്കുന്ന 1,100 ലധികം അക്കൗണ്ടുകളും പോസ്റ്റുകളും നീക്കംചെയ്യാൻ ഇന്ത്യ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഈ ഓർഡറുകളിൽ ചിലത് ഇന്ത്യൻ നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്ന് വിശ്വസിക്കുന്നതിനാലാണ് സർക്കാരിന്റെ ഉത്തരവ് പൂർണമായും പാലിക്കാതിരുന്നത് എന്ന് ട്വിറ്റർ അറിയിച്ചു.

ട്വിറ്ററിന് സ്വന്തം നിയമങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും രൂപപ്പെടുത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് സർക്കാർ പറഞ്ഞു. എന്നാൽ ട്വിറ്ററിന്റെ സ്വന്തം നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അല്ല ഇന്ത്യയിൽ നടപ്പിലാക്കേണ്ടത്. മറിച്ച് ഇന്ത്യൻ പാർലമെന്റ് നടപ്പിലാക്കുന്ന ഇന്ത്യൻ നിയമങ്ങൾ പാലിക്കണമെന്ന് ഐടി വകുപ്പ് ആവശ്യപ്പെട്ടു.

ഗവൺമെന്റിന്റെ ഉത്തരവുകളുടെ ചില ഭാഗങ്ങൾ മാത്രം പാലിച്ച് കമ്പനി മനസ്സില്ലാ മനസ്സോടെയും നീരസത്തോടെയും വളരെ കാലതാമസത്തോടെയും പെരുമാറുന്നതിൽ ഐടി സെക്രട്ടറി കടുത്ത നിരാശ പ്രകടിപ്പിച്ചു. ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രി രവിശങ്കർ പ്രസാദിന് ഇതിനകം തന്നെ കൂവിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ഇന്ത്യയുടെ ഉത്തരവുകൾ ലംഘിക്കാനുള്ള ട്വിറ്ററിന്റെ നീക്കങ്ങൾ കമ്പനിയെയും അതിന്റെ മുൻ നിര എക്സിക്യൂട്ടീവുകളെയും ഒരു പോലെ പിടിച്ചു കുലുക്കുന്നു. സർക്കാർ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് വിരോധം നിൽക്കുന്ന ട്വിറ്റർ എക്സിക്യൂട്ടീവുകൾക്ക് പിഴയോ തടവോ ലഭിക്കാനിടയുള്ള നിയമനടപടിക്ക് മുതിരുമെന്നു സർക്കാർ ഭീഷണിപ്പെടുത്തിയിരുന്നു.

ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രധാന എക്സിക്യു്ട്ടീവ് ആയ മഹിമ കൗൾ രാജിവച്ചതിനുശേഷം ട്വിറ്റർ സർക്കാരുമായുള്ള സംവാദത്തിൽ പ്രതിസന്ധി നേരിടുന്നു. ഇന്ത്യൻ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെ നിരവധി പേർ ട്വിറ്ററിൽ ഈ ആഴ്ച ട്വീറ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട് “ഞാൻ ഇപ്പോൾ 'കൂ'യിലാണ്”. 9.6 ദശലക്ഷം ട്വിറ്റർ ഫോളോവേഴ്‌സുള്ള ഗോയൽ 'കൂ'യിലൂടെ തന്നോട് ബന്ധപ്പെടാൻ ആളുകളോട് ആവശ്യപ്പെടുന്ന ഒരു ട്വീറ്റ് ഉണ്ട്.

മോദിയുടെ ഭരണകക്ഷിയായ ഭാരതീയ ജനതാപാർട്ടിയുടെ (ബിജെപി) ദേശീയ വക്താവും ഐടി മേധാവി അമിത് മാൽവിയയും ബുധനാഴ്ച കൂയിൽ ചേർന്നു. അൽമാനിർഭൻ ഭാരത്തിന്റെ ഭാഗമായി ഉയർത്തപ്പെട്ടു കാണിച്ച 'കൂ' എന്ന ആപ്പ് ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പടെ വിവിധ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. മലയാളം ഉൾപ്പെടെ ഉള്ള ഭാഷ സപ്പോർട്ട് ചെയ്യുന്ന വേർഷൻ ഉടൻ പുറത്തിറങ്ങുന്നതായിരിക്കും എന്ന് 'കൂ' കമ്പനി അറിയിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.