ഇംഗ്ലീഷ് ചാനലിൽ അനധികൃത അഭയാർത്ഥികളുമായി പോയ ബോട്ട് തകർന്ന് അപകടം; കുട്ടികളടക്കം 12 പേർ മരിച്ചു

ഇംഗ്ലീഷ് ചാനലിൽ അനധികൃത അഭയാർത്ഥികളുമായി പോയ ബോട്ട് തകർന്ന് അപകടം; കുട്ടികളടക്കം 12 പേർ മരിച്ചു

ലണ്ടൻ: അനധികൃത കുടിയേറ്റക്കാരുമായി തിങ്ങി നിറ‍ഞ്ഞ് പോയ ബോട്ട് പിളർന്ന് അപകടം. ഇംഗ്ലീഷ് ചാനലിലുണ്ടായ അപകടത്തിൽ ആറ് കുട്ടികളും ഒരു ​ഗർഭിണിയുമടക്കം 12 പേർ മരിച്ചു. അപകടത്തിൽ നിന്ന് 65 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രണ്ട് പേരെ കാണാതായതായും ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു.

രക്ഷാപ്രവർത്തകർ 65 പേരെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തതായി കടലിൻ്റെ മേൽനോട്ടം വഹിക്കുന്ന ഫ്രഞ്ച് മാരിടൈം പ്രിഫെക്ചറിൻ്റെ വക്താവ് എറ്റിയെൻ ബാജിയോ പറഞ്ഞു. ഈ വർഷം ഇംഗ്ലീഷ് ചാനലിൽ നടന്ന ഏറ്റവും മാരകമായ കുടിയേറ്റ ബോട്ട് ദുരന്തമെന്നാണ് ബാജിയോ അപകടത്തെ വിശേഷിപ്പിച്ചത്.

ബോട്ടിൽ ഉണ്ടായിരുന്ന പലർക്കും ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ലെന്നും അദേഹം പറഞ്ഞു. ബോട്ട് എങ്ങനെ പിളർന്നു എന്നോ ഏതുതരം ബോട്ടാണെന്നോ വ്യക്തമല്ല. ബോട്ടിന് ഗ്രിസ് - നെസ് പോയിൻ്റിൽ നിന്ന് ബൊലോൺ - സുർ - മെറിനും വടക്ക് ദൂരെയുള്ള കലൈസ് തുറമുഖത്തിനും ഇടയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി മാരിടൈം പ്രിഫെക്ചർ പറഞ്ഞു.

വടക്കൻ ഫ്രാൻസിലെ കടലിലെ താപനില ഏകദേശം 20 ഡിഗ്രി സെൽഷ്യസ് (68 ഡിഗ്രി ഫാരൻഹീറ്റ്) ആയിരുന്നു. യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ മരണത്തെ “ഭയങ്കരവും അഗാധമായ ദാരുണവും” എന്ന് വിശേഷിപ്പിച്ചു. ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പ്രകാരം ഈ വർഷം യുകെയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കുറഞ്ഞത് 30 അഭയാർത്ഥികളും കുടിയേറ്റക്കാരും മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട് .

യുകെ സർക്കാരിൻ്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രണ്ടായിരത്തിലധികം പേർ ചെറിയ ബോട്ടുകളിൽ ബ്രിട്ടനിലെത്തിയെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപ്പാതകളിൽ ഒന്നാണിത്. ഓഗസ്റ്റിൽ ചാനൽ കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചിരുന്നു.














വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.