ഋഷിഗംഗയില്‍ ജലനിരപ്പ് ഉയരുന്നു; തപോവന്‍ ടണലിലെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലം നിര്‍ത്തി

 ഋഷിഗംഗയില്‍ ജലനിരപ്പ് ഉയരുന്നു; തപോവന്‍ ടണലിലെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലം നിര്‍ത്തി

തപോവന്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ ദുരന്തത്തെ തുടര്‍ന്ന് തപോവന്‍ ടണലില്‍ അകപ്പെട്ടവരെ കണ്ടെത്താനായുള്ള രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെയാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. ഋഷിഗംഗ നദിയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

ടണലില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങളും ഉപകരണങ്ങളും മാറ്റുകയാണ്. നദീതീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ടണലില്‍ നിന്ന് ഇതുവരെ 35 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇനിയും നിരവധിപേര്‍ ടണലില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഐടിബിപിയുടെ നേതൃത്വത്തില്‍ വിവിധ സേനകളെ ഏകോപിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നത്.

കഴിഞ്ഞ ഏഴിന് രാവിലെ പത്തുമണിയോടെയാണ് ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് മലവെള്ളപ്പാച്ചിലുണ്ടായത്. ഋഷിഗംഗ ജലവൈദ്യുത പദ്ധതി പൂര്‍ണമായും തകര്‍ന്നിരുന്നു. പദ്ധതി പ്രദേശത്തെ തൊഴിലാളികളാണ് ടണലില്‍ കുടുങ്ങിയത്. ആദ്യ ദിനത്തില്‍ ഈ ടണലില്‍ നിന്ന് പതിനാറുപേരെ രക്ഷപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.