കൊച്ചി: വരുമാനത്തില്‍ വന്‍ നേട്ടവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 2023-24 സാമ്പത്തിക വര്‍ഷം 1014 കോടിയാണ് സിയാലിന്റെ വരുമാനം. ഇതോടെ മുന്‍ വര്‍ഷത്തെ 770.9 കോടി രൂപ എന്ന വരുമാനമാണ് ഈ സാമ്പത്തിക വര്‍ഷം സിയാല്‍ മറികടന്നത്. 1014 കോടി രൂപയാണ് മൊത്തവരുമാനം. അറ്റാദായം 412.58 കോടി രൂപയും.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 31.6 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വരുമാനം വര്‍ധിക്കുന്നതിനൊപ്പം കൂടുതല്‍ വികസന പദ്ധതികളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സിയാല്‍. രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചി വിമാനത്താവളത്തില്‍ ഉദ്ഘാടനം ചെയ്തത്.
അന്താരാഷ്ട്ര ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര ടെര്‍മിനലിന്റെ വലിപ്പം കൂട്ടുന്നതും പരിഗണനയിലുണ്ട്. 150 കോടിയിലധികം ചെലവിട്ട് കൊമേഴ്‌സ്യല്‍ സോണ്‍ ഒരുക്കാനും പദ്ധതിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.