ഗവര്‍ണറുടെ യാത്രയ്ക്ക് വിമാനം നിക്ഷേധിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍; പ്രതിഷേധവുമായി ബിജെപി

ഗവര്‍ണറുടെ യാത്രയ്ക്ക് വിമാനം നിക്ഷേധിച്ച്  മഹാരാഷ്ട്രാ സര്‍ക്കാര്‍; പ്രതിഷേധവുമായി ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന സര്‍ക്കാരും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും തമ്മിലുള്ള നീരസം മൂര്‍ച്ഛിക്കുന്നു. ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിന് സര്‍ക്കാര്‍ വിമാനം നല്‍കാത്തത് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചു.

ഇന്ന് രാവിലെ ഡെറാഡൂണിലേക്കു പോകുന്നതിനായാണ് വിമാനം തേടിയത്. എന്നാല്‍ പ്രത്യേക വിവിഐപി വിമാനം ഗവര്‍ണര്‍ക്കു നല്‍കുന്നതിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയില്‍നിന്ന് അനുമതി വന്നില്ല. ഇതേത്തുടര്‍ന്ന് ഗവര്‍ണറും സംഘവും യാത്രാ വിമാനത്തിലാണ് പോയത്. രാവിലെ ഒമ്പതിന് ഗവര്‍ണറും സംഘവും മുംബൈ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല്‍ പ്രത്യേക വിമാനം ലഭ്യമായില്ല.

ഒരാഴ്ച മുമ്പ് ഗവര്‍ണറുടെ യാത്രയെക്കുറിച്ച് രാജ്ഭവന്‍ സംസ്ഥാന വ്യോമയാന വിഭാഗത്തിന് വിവരം നല്‍കിയിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം ഇതു മുഖ്യമന്ത്രിയുടെ ഓഫിസിന് അനുമതിക്കായി അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. സാധാരണഗതിയില്‍ സംസ്ഥാന ഭരണത്തലവന്‍ എന്ന നിലയില്‍ വൈകിയാണങ്കിലും അനുമതി ലഭിക്കാറുണ്ട്. അങ്ങനെയാണ് ഗവര്‍ണറും സംഘവും വിമാനത്താവളത്തിലെത്തിയത്.

ഗവര്‍ണര്‍ എത്തിയതിനു പിന്നാലെ സംസ്ഥാന വ്യോമയാന വിഭാഗം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ആവര്‍ത്തിച്ചു ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല. ഗവര്‍ണറും സംഘവും വിമാനത്തില്‍ പ്രവേശിച്ചിട്ടും അനുമതി ലഭിച്ചില്ല. 15 മിനിറ്റോളം ഗവര്‍ണര്‍ വിമാനത്തില്‍ ഇരുന്നു. തുടര്‍ന്ന് യാത്രാ വിമാനത്തില്‍ ഡെറാഡൂണിലേക്ക് പോകുകയായിരുന്നു. ഗവര്‍ണര്‍ക്ക് വിമാനം അനുവദിക്കാത്തതില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.