' മീനച്ചിലാറിന്റെ തീരം മാമലയോരം' സ്വർ​ഗം സിനിമയിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

' മീനച്ചിലാറിന്റെ തീരം മാമലയോരം' സ്വർ​ഗം സിനിമയിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

അജു വർ​ഗീസും അനന്യയും ഒന്നിക്കുന്ന 'സ്വർ​ഗം' എന്ന ചിത്രത്തിലെ ' മീനച്ചിലാറിന്റെ തീരം മാമലയോരം' എന്ന് തുടങ്ങുന്ന മനോഹര ​ഗാനം പുറത്തിറങ്ങി. ​ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ​ഗാനം പുറത്തിറക്കിയിരിക്കുന്നത് സിഎൻ ​ഗ്ലോബൽ മ്യൂസിക്കാണ് . പാല പ്രദേശത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള നാടിന്റെ ആഘോഷമായ ​ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. ഹരിനാരായണന്റെ രചനക്ക് ബിജിപാലാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബറിൽ തിയറ്ററുകളിലേക്കെത്തും.

സിഎൻ ​ഗ്ലോബൽ മൂവിസിന്റെ ആദ്യ ചിത്രമായ സ്വർ​ഗത്തിന് വേണ്ടി സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരാണ് ​ഗാനങ്ങൾ രചിച്ചിരിക്കുന്നത്. മോഹൻ സിതാര, ബിജിബാൽ, ജിന്റോ ജോൺ, ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സം​ഗീതം. പ്രശസ്ത ​ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, അഫ്‌സൽ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ​ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ജോണി ആന്റണി, മഞ്ജു പിള്ള, അജു വർഗീസ്, സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ്, അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.

പ്രവാസികളുടെയ കൂട്ടായ്മയിൽ രൂപം കൊണ്ട സിഎൻ ഗ്ലോബൽ മുവിസിന്റെ ബാനറിൽ ലിസി കെ ഫെർണാഡെസ് & ടീം ആണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'സ്വർഗം' റെജിസ് ആന്റണിയാണ് സംവിധാനം ചെയ്യുന്നത്. ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റർ ഡോൺമാക്സ്, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്. വള്ളുവാനടൻ ഫിലീംസാണ് സ്വർ​ഗം പ്രേക്ഷകരിലേക്കെത്തിക്കുക എന്ന് ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.