ഇംഫാല്‍: മെയ്‌തേയ്-കുക്കി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്. ജിരിബാമിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് സംഭവം.
വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളെ വെടിവച്ചു കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പ് തുടങ്ങുകയായിരുന്നു.
ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
2023 മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ആരംഭിച്ച വംശീയ സംഘര്‍ഷം കഴിഞ്ഞ ഒരാഴ്ചയായി ദിവസമായി വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. കലാപകാരികള്‍ ഡ്രോണുകളും റോക്കറ്റുകളുമടക്കം പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആക്രമണം തുടങ്ങിയത് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
ഒന്നര വര്‍ഷമായി തുടരുന്ന അക്രമത്തില്‍ ഇതുവരെ ഇരുനൂറിലേറെപ്പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനുപേര്‍ ഭവന രഹിതരാകുകയും അറുപതിനായിരത്തിലധികമാളുകള്‍ പലായനം ചെയ്‌തെന്നുമാണ് ഔദ്യോഗിക കണക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.