ന്യൂഡല്‍ഹി: കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ ജിഎസ്ടി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറച്ചത്. ഡല്‍ഹിയില്‍ ചേര്‍ന്ന 54-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
മരുന്നുകളുടെ നികുതി നിരക്ക് കുറയ്ക്കണമെന്ന ആവശ്യം കണക്കിലെടുത്ത് കാന്‍സര്‍ മരുന്നുകളുടെയും ചില ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും ജിഎസ്ടി കുറച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നിര്‍മല സീതാരമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ പങ്കെടുത്തു.
കാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടിക്ക് പുറമെ ഭുജിയ, മിക്സ്ച്ചര്‍ തുടങ്ങിയ ഉപ്പ് അടങ്ങുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ജിഎസ്ടി നിരക്കും കുറച്ചു. ഹെല്‍ത്ത്-ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നവംബറില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കും.
ആരോഗ്യം ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ നികുതി നിര്‍ദേശങ്ങള്‍ പഠിക്കാന്‍ മന്ത്രിസഭാ സമിതി രൂപീകരിച്ചതായും കേന്ദ്രം വ്യക്തമാക്കി. നിലവില്‍ 18 ശതമാനമാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.