സൗദിയിലും കുവൈറ്റിലും യാത്രാവിലക്ക്; ദുബായ് വഴിയുളള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

സൗദിയിലും കുവൈറ്റിലും യാത്രാവിലക്ക്; ദുബായ് വഴിയുളള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: സൗദിയിലും കുവൈറ്റിലും യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ ദുബായ് വഴിയുളള യാത്ര ഇന്ത്യന്‍ പൗരന്മാർ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അഭ്യർത്ഥിച്ചു. പലരും ഈ രാജ്യങ്ങളിലേക്ക് പോകാനാവില്ലെന്ന് അറിയാതെയാണ് വരുന്നത്. അതത് രാജ്യങ്ങള്‍ അതിർത്തികളിലെ നിയന്ത്രണങ്ങള്‍ മാറ്റുന്നതുവരെ ആരും അവിടങ്ങളിലേക്ക് പോകാന്‍ ശ്രമിക്കരുതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി അഭ്യർഥിച്ചു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ രാജ്യങ്ങളിലേക്ക് പോകാൻ ആരും തുനിയരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഐപിഎഫ്, കെഎംസിസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ, മർക്കസ് തുടങ്ങിയവയുടെ ഭാരവാഹികളുമായി ഈ വിഷയം കോൺസുലേറ്റ് അധികൃതർ ചർച്ച ചെയ്തു. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയും പങ്കെടുത്തു.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍, ഓൺലൈൻ ഉൾപ്പടെ വിവിധ മാർഗങ്ങളിലൂടെ കോൺസുലേറ്റുമായി ബന്ധപ്പെടാം. 80046342 എന്ന ടോൾഫ്രീ നമ്പരിൽ 24 മണിക്കൂർ സേവനം ലഭ്യം. PBSK ആപ് വഴിയും ബന്ധപ്പെടാം. [email protected] എന്ന മെയിലിലോ 0543090571 എന്ന വാട്സാപ്പിലോ ബന്ധപ്പെടാമെന്നും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.