ലണ്ടന്‍: കാന്‍സറിനോട് പോരാടി ജീവിതം തിരിച്ചുപിടിക്കാനുള്ള കഠിന പ്രയ്തനത്തിലാണ് വെയില്‍സ് രാജകുമാരിയും വില്യം രാജകുമാരന്റെ ഭാര്യയുമായ കെയ്റ്റ് മിഡില്‍ടണ്‍. കീമോതെറാപ്പി പൂര്‍ത്തീകരിച്ചതായി കെയ്റ്റ് വ്യക്തമാക്കി. താന്‍ കാന്‍സര്‍ ചികിത്സയിലാണെന്നും പൊതുജനങ്ങളില്‍ നിന്ന് അകന്ന് ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും ഇവര്‍ വ്യക്തമാക്കി.
വരുന്ന മാസങ്ങളില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങുമെന്നും അവര്‍ അറിയിച്ചു. കെന്‍സിങ്ടന്‍ കൊട്ടാരം തിങ്കളാഴ്ച പുറത്തു വിട്ട വീഡിയോ സന്ദേശത്തിലാണ് രാജകുമാരി ഇക്കാര്യം അറിയിച്ചത്.
ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ കെയ്റ്റ്, ഭര്‍ത്താവ് വില്യം രാജകുമാരന്‍, മക്കളായ ജോര്‍ജ്, ഷാലറ്റ്, ലൂയിസ് എന്നിവര്‍ക്കൊപ്പം നോര്‍ഫോക്കില്‍ സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളാണുള്ളത്.
കീമോതെറാപ്പിയുടെ പ്രീവന്റേറ്റീവ് കോഴ്‌സ് കഴിഞ്ഞെന്നും കഴിഞ്ഞ ഒന്‍പത് മാസക്കാലം തനിക്കും കുടുംബത്തിനും ഏറെ കാഠിന്യമേറിയതായിരുന്നു എന്നും വീഡിയോയില്‍ രാജകുമാരി പറയുന്നുണ്ട്. ഇനി കാന്‍സറില്‍ നിന്നും അകന്നു നില്‍ക്കാന്‍ എന്തൊക്കെ ചെയ്യണം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും അവര്‍ പറഞ്ഞു. രോഗത്തില്‍ നിന്നും പൂര്‍ണമായി മുക്തി നേടാന്‍ ഇനിയും ഏറെ ദിവസങ്ങള്‍ എടുക്കുമെന്നും ഓരോ ദിവസവും അത് വരുന്നത് പോലെ അഭിമുഖീകരിക്കുമെന്നും രാജകുമാരി പറഞ്ഞു.
കഠിനവും അവിശ്വസനീയവുമായ യാത്രയെന്നാണ് തന്റെ ജീവിതത്തെ കുറിച്ച് കെയ്റ്റ് പറയുന്നത്. ജനുവരിയിലാണ് അടിവയറ്റില്‍ ശസ്ത്രക്രിയ നടത്തിയതെന്നും കാന്‍സര്‍ സ്ഥിരീകരണം തനിക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും കെയ്റ്റ് പറയുകയുണ്ടായി. ചാള്‍സ് രാജാവ് അര്‍ബുദ ചികിത്സയിലാണെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കെയ്റ്റിന്റെയും വാര്‍ത്ത പുറത്തുവന്നത്.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കെയ്റ്റ് അവസാനമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. കാന്‍സര്‍ സ്ഥിരീകരിച്ച ശേഷവും ആത്മവിശ്വാസത്തോടെ രാജകുമാരി ജനങ്ങളോട് തന്റെ അവസ്ഥ തുറന്നു പറഞ്ഞിരുന്നു. ഈ വര്‍ഷം അവസാനത്തോടെ രാജകീയ ചടങ്ങുകളില്‍ കെയ്റ്റ് മടങ്ങിയെത്തിയേക്കുമെന്നാണ് സൂചന.
കാന്‍സറിനെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന വാക്കുകളാണ് കെയ്റ്റ് പങ്കുവയ്ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.