തിരുവനന്തപുരം: മൊഴി രേഖപ്പെടുത്തുന്നതിനായി ഡിജിപിയുടെ നിര്‍ദേശപ്രകാരം ആരോപണ വിധേയനായ എഡിജിപി എം.ആര്‍ അജിത് കുമാര്‍ പൊലീസ് ആസ്ഥാനത്തെത്തി.
രാവിലെ പൊലീസ് ആസ്ഥാനത്തെത്താന്‍ അജിത് കുമാറിന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നു തന്നെ മൊഴിയെടുത്ത് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഡിജിപിയുടെ തീരുമാനം. പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.
പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ കൂടാതെ, പ്രത്യേക സംഘത്തില്‍പ്പെട്ട രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മൊഴിയെടുക്കുന്ന വേളയിലുണ്ടാകും. ഡിജിപിയുടെ ചേംബറിലാകും മൊഴിയെടുപ്പ്. ഓണം അവധിക്കു ശേഷം എഡിജിപിയുടെ മൊഴിയെടുക്കാനായിരുന്നു ഡിജിപി നേരത്തെ ആലോചിച്ചിരുന്നത്.
എന്നാല്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നത്.
ഇടതുമുന്നണി യോഗത്തില്‍ സിപിഐ, ആര്‍ജെഡി അടക്കമുള്ള ഘടകകക്ഷികള്‍ എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം നടപടി സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.