കൊച്ചി: സിഎൻ ഗ്ലോബൽ മൂവീസ് നിർമിക്കുന്ന ആദ്യ ചിത്രമായ സ്വർഗത്തിലെ കപ്പപ്പാട്ട് ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നു. 'മീനച്ചിലാറിന്റെ തീരം മാമലയോരം' എന്ന് തുടങ്ങുന്ന കപ്പപ്പാട്ടുമായി ബന്ധപ്പെട്ട് റീൽസ് മത്സരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സംഘാടകർ. ഗാനം നിങ്ങളുടേതായ രീതിയിൽ കോറിയോഗ്രാഫി ചെയ്തുകൊണ്ട് സ്വന്തം കഴിവുകളെ ലോകം മുഴുവനിലേക്കും എത്തിക്കാനുള്ള സുവർണാവസരമാണ് ഈ റീൽ മത്സരം.
ഒന്നാം സമ്മാനത്തിന് അർഹരാകുന്ന ടീമിന് സിനിമയിലെ അഭിനേതാക്കളോടൊപ്പം ഡിന്നർ കഴിക്കാനുള്ള അവസരം ലഭിക്കും. ഏറ്റവും നന്നായി പെർഫോം ചെയ്യുന്ന നൂറ് പേർക്ക് സിനിമയുടെ ടിക്കറ്റ് സൗജന്യമായി നൽകുമെന്നും സംഘാടകർ അറിയിച്ചു. മുന്നോട്ടുള്ള സിഎൻ ഗ്ലോബൽ മൂവിസിന്റെ പ്രവർത്തനങ്ങളിൽ നിങ്ങളുടെ കഴിവുകളെ പരിഗണിക്കുന്നതായിരിക്കും. നിബന്ധനകൾക്കാനുസരിച്ചായിരിക്കും മത്സരവും വിധി നിർണയവും.
കപ്പ വാട്ടിന്റെ പാരമ്പര്യ രീതികളും ദൃശ്യ മനോഹാരിതയും ഒട്ടും ചോരാതെ അണിയിച്ചൊരുക്കിയ ഗാനം രചിച്ചിരിക്കുന്നത് ഹരി നാരായണനാണ്. ബിജിബാൽ സംഗീതം കൊടുത്ത ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. ഗാനങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബറിൽ തിയറ്ററുകളിലേക്കെത്തും.
സിഎൻ ഗ്ലോബൽ മൂവീസിന്റെ ആദ്യ ചിത്രമായ സ്വർഗത്തിന് വേണ്ടി സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റോ ജോൺ, ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ജോണി ആന്റണി, മഞ്ജു പിള്ള, അജു വർഗീസ്, സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.
പ്രവാസികളുടെയ കൂട്ടായ്മയിൽ രൂപം കൊണ്ട സിഎൻ ഗ്ലോബൽ മുവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് & ടീം ആണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'സ്വർഗം' റെജിസ് ആന്റണിയാണ് സംവിധാനം ചെയ്യുന്നത്. ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റർ ഡോൺമാക്സ്, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്. വള്ളുവനാടൻ ഫിലീംസാണ് വിതരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.