ആവേശമായി മാന്‍സ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷം

ആവേശമായി മാന്‍സ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷം

മാന്‍സ്ഫീല്‍ഡ് (ടെക്സാസ്): ഡാലസിന്റെ പ്രാന്തപ്രദേശമായ മാന്‍സ്ഫീല്‍ഡിലെ മലയാളി കൂട്ടായ്മയായ മാന്‍സ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ (MMA) ഓണാഘോഷം സംഘടിപ്പിച്ചു. അതിവേഗം വളരുന്ന ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ മാന്‍സ്ഫീല്‍ഡിലും പ്രാന്തപ്രദേശത്തുമുള്ള പുതുതലമുറയുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷ പരിപാടികള്‍.


മാന്‍സ്ഫീല്‍ഡ് സിറ്റി ആക്ടിവിറ്റിസ് സെന്ററില്‍ സെപ്റ്റംബര്‍ എട്ട് ഞായാറാഴ്ച നടന്ന ഓണാഘോഷ പരിപാടികളില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തു.
വനിതകള്‍ പൂക്കളം ഒരുക്കി ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. കുട്ടികളുടെ നൃത്യനൃത്തങ്ങള്‍, ഓണപ്പാട്ട്, വള്ളപ്പാട്ട്, തിരുവാതിര, യുവാക്കളുടെ കോമഡി നൃത്തം, കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച ഉപകരണ സംഗീതം, പാരമ്പതാഗത നൃത്തങ്ങള്‍ തുടങ്ങിയവ ആഘോഷങ്ങക്ക് കൊഴുപ്പേകി.


വനിതകളുടെ നേതൃത്വത്തില്‍ നടത്തിയ തിരുവാതിര പ്രത്യേക ശ്രദ്ധ നേടി. മാവേലി എഴുന്നെള്ളത്തില്‍ കുട്ടി മാവേലിക്കൊപ്പം, ആര്‍പ്പും വിളികളുമായി കുട്ടികളുടെ നൃത്തച്ചുവടുകളും ആവേശം പകര്‍ന്നു. തുടര്‍ന്ന് യുവജനങ്ങളും കുട്ടികളും പങ്കെടുത്ത ഓണക്കളികള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച വടം വലി മത്സരങ്ങളും ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നു.


ബിജോയ് മാത്യു ഓണാഘോഷത്തെയും അതിന്റെ ഐതീഹ്യത്തെയും പറ്റി പുതുതലമുറക്കായി വിവരിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് ഓണാഘോഷങ്ങള്‍ക്ക് തിരശീല വീണത്.


കിരണ്‍ ജോര്‍ജ്, മനോജ് മാത്യു, ബിനു വര്‍ഗീസ് തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്‌കറിയാ ജേക്കബ് മ്യൂസിക്കല്‍ ഓര്‍ക്കസ്ട്രേഷന്‍ ഒരുക്കി. അല്ലി അഖില്‍, സുമി മാത്യു എന്നിവര്‍ നൃത്തപരിപാടികള്‍ക്കും, ഷാബു ജി. യുവാക്കളുടെ ഡാന്‍സ് കൊറിയോഗ്രഫിക്കും നേതൃത്വം നല്‍കി.
മോഹന്‍ മണമേല്‍, ബിനു വര്‍ഗീസ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍. കിരണ്‍ ജോര്‍ജ് സ്വാഗതവും മനോജ് മാത്യു നന്ദിയും പറഞ്ഞു.
ഫോട്ടോ ക്രെഡിറ്റ്: വിഷ്ണു ശ്രീകുമാര്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.