കോഴിക്കോട്: എന്‍സിപി ദേശീയ നേതൃത്വം ഇടതുമുന്നണി വിടാന്‍ തീരുമാനിച്ചാല്‍ എ കെ ശശീന്ദ്രന്‍ വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ തുടരും. കോണ്‍ഗ്രസ് എസില്‍ ലയിക്കുന്നത് പുതിയ പാര്‍ട്ടി രൂപീകരണത്തിന് ശേഷം മതിയെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ പൊതുധാരണ.
മാണി സി കാപ്പന്‍ സംസ്ഥാന നേതൃയോഗം വിളിച്ച് ആലോചിക്കാതെ ഏകപക്ഷീമായി നീങ്ങിയെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആരോപണം. താന്‍ മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് സിപിഎമ്മിന് ശശീന്ദ്രന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. മന്ത്രിസ്ഥാനം ശശീന്ദ്രന്‍ വിട്ടുനല്‍കാത്തതാണ് കാപ്പനെ ആദ്യം ചൊടിപ്പിച്ചത്. സ്വന്തം മണ്ഡലത്തിന് വേണ്ടി കടുത്ത തീരുമാനം എടുക്കുമെന്ന് കാപ്പന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്‍സിപി പിളര്‍ത്തി കാപ്പന്‍ മുന്നണി വിടുമോ, അതോ ഒറ്റയ്ക്ക് പുറത്തേക്ക് പോകുമോ എന്നതാണ് ശശീന്ദ്രന്‍ നോക്കുന്നത്. മാണി സി കാപ്പന്‍ ഒറ്റയ്ക്ക് പോയാല്‍ പ്രതിസന്ധിയില്ല. എന്നാല്‍ എന്‍സിപിയായി ശശീന്ദ്രന്‍ മുന്നണിയില്‍ തുടരാം. അതേസമയം, എന്‍സിപി മുന്നണി വിട്ടാല്‍ ശശീന്ദ്രന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും.
കോണ്‍ഗ്രസ് എസില്‍ ലയിക്കണം എന്നാണ് സിപിഎം മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഉടനടി ലയിക്കാനാവില്ലെന്നും ജില്ലാകമ്മിറ്റികളുമായി ആലോചിച്ച് ലയിക്കാമെന്നുമാണ് ശശീന്ദ്രന്‍ പക്ഷത്തിന്റെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.