പരീക്ഷ പേപ്പറിന് മാര്‍ക്കിടുന്നതും എ.ഐ; പുതിയ പരീക്ഷണവുമായി തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

പരീക്ഷ പേപ്പറിന് മാര്‍ക്കിടുന്നതും എ.ഐ; പുതിയ പരീക്ഷണവുമായി തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

ചെന്നൈ: പരീക്ഷ പേപ്പറുകളുടെ മൂല്യ നിര്‍ണയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നടത്താന്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. സര്‍വ്വകലാശാലകളിലെ ഉത്തരക്കടലാസ് മൂല്യ നിര്‍ണയത്തിനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാനൊരുങ്ങുന്നത്.

സമയ ലാഭം, കൃത്യത എന്നിവ ലക്ഷ്യമിട്ടാണ് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. അധ്യാപകര്‍ മൂല്യ നിര്‍ണയം നടത്തുന്നതിന് പകരം എ.ഐയുടെ സഹായത്തോടെ മൂല്യ നിര്‍ണയം നടത്താനുതകുന്ന സോഫ്ട് വെയര്‍ ഇതിനായി ഉപയോഗിക്കും.

ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്ത് സോഫ്ട് വെയറിന്റെ സഹായത്തോടെ മൂല്യ നിര്‍ണയം നടത്താനാണ് പദ്ധതി. അധ്യാപകരേക്കാള്‍ കൃത്യതയോടെ മൂല്യ നിര്‍ണയം നടത്താനാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. മാര്‍ക്കിന് ഗ്രേഡ് നല്‍കുന്നതും ഇവ കണക്കാക്കുന്ന രീതിയിലും കൂടുതല്‍ കൃത്യതയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ ഒട്ടുമിക്ക മേഖലകളിലും അതിനെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് നിലവിലുള്ള 30 ശതമാനത്തോളം തൊഴില്‍ മേഖലകള്‍ എ.ഐയുടെ കടന്നു കയറ്റത്തോടെ ഭാവിയില്‍ ഇല്ലാതാകുമെന്ന് വിലയിരുത്തപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.