ഡല്‍ഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി; അതിഷി മര്‍ലേന അരവിന്ദ് കെജരിവാളിന്റെ പിന്‍ഗാമി

ഡല്‍ഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി; അതിഷി മര്‍ലേന അരവിന്ദ് കെജരിവാളിന്റെ പിന്‍ഗാമി

ന്യൂഡല്‍ഹി: സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ തലസ്ഥാന നഗരമായ ഡല്‍ഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി. അരവിന്ദ് കെജരിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയിലിലായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നടത്തിയ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്.

ആംആദ്മി എംഎല്‍എമാരുടെ യോഗമാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം 4.30 ന് ലെഫ്റ്റ് ഗവര്‍ണര്‍ വി.കെ സക്‌സേനയെ കണ്ട് അരവിന്ദ് കെജരിവാള്‍ രാജി സമര്‍പ്പിക്കും.

ജയിലിലായിരുന്നപ്പോള്‍ കെജരിവാള്‍ തന്റെ ചുമതകള്‍ ഏല്‍പ്പിച്ചത് അതിഷിയെ ആയിരുന്നു. മന്ത്രിസഭയെ നയിച്ചത് വിദ്യാഭ്യാസ മന്ത്രിയായ അതിഷിയായിരുന്നു. വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം തുടങ്ങി സുപ്രധാനമായ പതിനൊന്ന് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്.

സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായി, കൈലാഷ് ഗെലോട്ട് എന്നിവരേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ എംഎല്‍എമാരില്‍ ഭൂരിപക്ഷവും അതിഷിയെയാണ് പിന്തുണച്ചത്. കെജരിവാളിന്റെ പിന്തുണയും അവര്‍ക്കായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.