യു.കെയില്‍ പാലാ സ്വദേശിനിയായ നഴ്സ് കാന്‍സര്‍ ബാധിച്ച് മരിച്ചു

യു.കെയില്‍ പാലാ സ്വദേശിനിയായ നഴ്സ് കാന്‍സര്‍ ബാധിച്ച് മരിച്ചു

ബെല്‍ഫാസ്റ്റ്: കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്സ് യു.കെയില്‍ അന്തരിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിമാവാടിയില്‍ താമസിച്ചിരുന്ന അന്നു മാത്യു(28)വാണ് മരിച്ചത്. കോട്ടയം പാലാ കിഴതടിയൂര്‍ ചാരം തൊട്ടില്‍ മാത്തുകുട്ടി-ലിസ ദമ്പതികളുടെ മകളാണ് അന്നു.

2023-ലാണ് അന്നു നാട്ടില്‍ നിന്ന് യുകെയില്‍ എത്തിയത്. ഒരുപാട് സ്വപ്നങ്ങളുമായി നഴ്സിങ് ഹോമില്‍ കെയറര്‍ വിസയിലാണ് അന്നു എത്തിയത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് രെഞ്ചു തോമസ് 2024 ജനുവരിയില്‍ യുകെയില്‍ എത്തിയിരുന്നു.

മൂന്നു മാസം ഗര്‍ഭിണിയായിരിക്കെ ഉണ്ടായ രക്തസ്രാവം കാരണം ചികിത്സ തേടിയ അന്നുവിന് കാന്‍സര്‍ കണ്ടെത്തുകയായായിരുന്നു. പിന്നാലെ അവയവങ്ങളെ ഓരോന്നിനും കാന്‍സര്‍ ബാധിച്ചു. മരിക്കുന്നതിന് മുന്‍പ് പാലിയേറ്റീവ് കെയറിലേക്ക് അന്നുവിനെ മാറ്റിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് അന്നുവിന്റെയും രെഞ്ചുവിന്റെയും രണ്ടാം വിവാഹവാര്‍ഷികമായിരുന്നു.

ഗര്‍ഭിണിയായ സന്തോഷ വാര്‍ത്ത കുടുംബങ്ങളും പ്രിയപ്പെട്ടവരും ആഘോഷമാക്കിയതിനു പിന്നാലെയാണ് കാന്‍സര്‍ ബാധിതയായ വിവരം അന്നുവിനെ തേടി എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അന്നുവിന് രണ്ട് സഹോദരിമാരാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.