മനോജ് കുമാര്‍ വര്‍മ്മ കൊല്‍ക്കത്തയുടെ പുതിയ പൊലീസ് കമ്മീഷണര്‍

മനോജ് കുമാര്‍ വര്‍മ്മ കൊല്‍ക്കത്തയുടെ പുതിയ പൊലീസ് കമ്മീഷണര്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയുടെ പുതിയ പൊലീസ് കമ്മീഷണറായി മനോജ് കുമാര്‍ വര്‍മ്മ ചുമതലയേറ്റു. ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതകത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി മമത ബാനാര്‍ജി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ നടപടി. ബംഗാളില്‍ ക്രമസമാധാന വിഷയത്തില്‍ വിമര്‍ശനങ്ങള്‍ രൂക്ഷമായ സമയത്താണ് നിര്‍ണായക ചുമതലയില്‍ മനോജ് കുമാര്‍ വര്‍മ എത്തിയിരിക്കുന്നത്.

കൊല്‍ക്കത്ത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ വിനീത് ഗോയലിനെ എസ്ടിഎഫ് എഡിജിപിയായി നിയമിക്കും.

1998ലെ ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ മനോജ് കുമാര്‍ വര്‍മ്മ പശ്ചിമ ബംഗാളിലെ ക്രമസമാധാനപാലനത്തിന്റെ പുതിയ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (എഡിജി) ആയാണ് നിയമിതനായത്. ബാരക്പൂര്‍ പൊലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുള്ള അദേഹം സുരക്ഷാ ഡയറക്ടറേറ്റില്‍ അഡീഷണല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രതിഷേധക്കാരുടെ 99 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്ന് മുഖ്യമന്ത്രി മമത ബാനാര്‍ജി അവകാശപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന നിലപാടില്‍ തുടരുകയാണ് ബിജെപി നേതൃത്വം. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ബിജെപി ആവര്‍ത്തിക്കുന്നു.
ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ പേര് നീക്കം ചെയ്യാന്‍ വിക്കീപീഡിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയ കേസന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.