ആഭ്യന്തര വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് കൂട്ടി; രാജ്യത്ത് വിമാന യാത്രകള്‍ക്ക് ചിലവേറും

ആഭ്യന്തര വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് കൂട്ടി;  രാജ്യത്ത് വിമാന യാത്രകള്‍ക്ക് ചിലവേറും

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളുടെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. ടിക്കറ്റ് നിരക്കില്‍ 10 മുതല്‍ 30 ശതമാനം വരെ വര്‍ധനയാണ് ഉണ്ടാകുന്നത്. വ്യാഴാഴ്ചയാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഇതോടെ രാജ്യത്ത് വിമാന യാത്രകള്‍ക്ക് ചിലവേറും.

2021 മാര്‍ച്ച് 31 വരെയോ അടുത്ത ഉത്തരവ് വരുന്നത് വരെയോ നിരക്ക് വര്‍ധന തുടരും. അതേസമയം കഴിഞ്ഞ വര്‍ഷം മെയ് 21 ന് ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍, വിമാന സമയ ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാന നിരക്കുകള്‍ കുറച്ചിരുന്നു. 40 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഫ്‌ളൈറ്റ് യാത്രാ ടിക്കറ്റില്‍ ഉള്‍പ്പെടെ മാറ്റം വരും.

ആദ്യ വിഭാഗത്തിന്റെ കുറഞ്ഞ പരിധി 2,000 രൂപയില്‍ നിന്ന് 2,200 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഈ വിഭാഗത്തിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് 6,000 രൂപയില്‍ നിന്ന് 7,800 രൂപയായി ഉയര്‍ന്നു. 40 മുതല്‍ 60 മിനിറ്റുകള്‍ വരെയും 60-90 മിനിറ്റ്, 90-120 മിനിറ്റ്, 120-150 മിനിറ്റ്, 180-210 മിനിറ്റ് ഇങ്ങനെ വിവിധ ദൈര്‍ഘ്യമുള്ള യാത്രകളുടെ ടിക്കറ്റ് നിരക്ക് ഉയരും.

2800 രൂപ മുതല്‍ 24,200 രൂപ വരെയാണ് വിവിധ ബാന്‍ഡുകളിലെ നിരക്ക്. മാര്‍ച്ച് അവസാനത്തോടെ കൊവിഡിന് മുമ്പുണ്ടായിരുന്ന 80 ശതമാനം സര്‍വീസുകള്‍ പുനരാരംഭിച്ചേക്കും. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ നിര്‍ത്തി വെച്ചിരുന്ന വിമാന സര്‍വീസുകള്‍ മെയ് 25 ന് ശേഷമാണ് പുനരാരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.