ജർമ്മനിയിൽ കെയർ ഹോമുകളിൽ നഴ്‌സുമാർക്ക് വൻ അവസരങ്ങൾ; നോർക്ക റൂട്ട്സ് - ട്രിപ്പിൾ വിൻ റിക്രൂട്ട്മെന്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ജർമ്മനിയിൽ കെയർ ഹോമുകളിൽ നഴ്‌സുമാർക്ക് വൻ അവസരങ്ങൾ; നോർക്ക റൂട്ട്സ് - ട്രിപ്പിൾ വിൻ റിക്രൂട്ട്മെന്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: ജർമ്മനിയിൽ കെയർ ഹോമുകളിൽ നഴ്‌സുമാർക്കായുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. നഴ്‌സിങിൽ ബിഎസ്‌സി/ പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യത അല്ലെങ്കിൽ ജിഎൻഎം യോഗ്യതയ്ക്ക് ശേഷം രണ്ട് വർഷത്തെ പ്രവർത്തി പരിചയവും വേണം. വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ രണ്ട് വർഷം പ്രവർത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുൻഗണന ലഭിക്കും.

അപേക്ഷിക്കേണ്ട രീതി

പ്രായപരിധി 38 വയസ്. താൽപര്യമുളളവർ [email protected] എന്ന ഇ-മെയിൽ ഐഡിയിലേയ്ക്ക് വിശദമായ സി.വി, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം 2024 ഒക്ടോബർ പത്തിന് അകം അപേക്ഷ നൽകണം. 9 മാസം നീളുന്ന സൗജന്യ ജർമ്മൻ ഭാഷാ പരിശീലനത്തിൽ (ഓഫ് ലൈൻ) പങ്കെടുക്കാൻ സന്നദ്ധതയുളളവരുമാകണം അപേക്ഷകർ. ഇതിനായുളള അഭിമുഖം 2024 നവംബർ 13 മുതൽ 22 വരെ നടക്കും

ശമ്പളം

നഴ്സിംഗ് അസിസ്റ്റൻ്റ് തസ്തികയിൽ കുറഞ്ഞത് 2300 യൂറോയും രജിസ്ട്രേഡ് നഴ്സ് അംഗീകാരത്തിന് ശേഷം 2800 യൂറോയുമാണ് (ഓവർടൈം അലവൻസുകൾ ഒഴികെ) കുറഞ്ഞ ശമ്പളം. ആദ്യ ശ്രമത്തിൽ A2 അല്ലെങ്കിൽ B1 പരീക്ഷയിൽ വിജയിക്കുന്നവർക്കും ഇതിനോടകം B1 യോഗ്യതയുളളവർക്കും 250 യൂറോ ബോണസിനും അർഹതയുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്

ഭാഷാ പരിശീലനത്തോടൊപ്പം പ്ലേസ്മെന്റ്, നഴ്സിങ് രജിസ്ട്രേഷൻ, വീസ ഉൾപ്പെടെയുളള യാത്രാരേഖകൾ ലഭ്യമാക്കുന്നതിലും സമഗ്രമായ സഹായം പദ്ധതിവഴി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.