കാശ്മീരിലും ഹരിയാനയിലും പരാജയ ഭീതി; അതിനാലാണ് രാഹുലിനെ ലക്ഷ്യമിടുന്നത്: സച്ചിന്‍ പൈലറ്റ്

കാശ്മീരിലും ഹരിയാനയിലും പരാജയ ഭീതി; അതിനാലാണ് രാഹുലിനെ ലക്ഷ്യമിടുന്നത്: സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലും ജമ്മു കാശ്മീരിലും ബിജെപി ബഹുദൂരം പിന്നിലാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. തിരഞ്ഞെടുപ്പില്‍ മുന്നേറാന്‍ കഴിയാത്ത ഈ നിരാശയിലാണ് ബിജെപി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതെന്നും അദേഹം ആരോപിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാക്കള്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ സംസാരിക്കുകയും മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന നേതാക്കള്‍ക്കെതിരെ ബിജെപി ഉന്നത നേതൃത്വം നടപടിയെടുക്കുന്നില്ലെങ്കില്‍ കാവി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ചിന്താഗതി ജനങ്ങള്‍ മനസിലാക്കണമെന്ന് പൈലറ്റ് പറഞ്ഞു.

പുതിയ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 100 ദിവസം പിന്നിട്ടെങ്കിലും അവര്‍ക്ക് ഇതുവരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ ഒരു പ്രഖ്യാപനം നടത്തുന്നു. തുടര്‍ന്ന് യു-ടേണ്‍ എടുക്കുന്നു. ലാറ്ററല്‍ എന്‍ട്രിക്കുള്ള ബില്ലാകട്ടെ, വഖഫ് ബില്ലിന്റെ കാര്യമാകട്ടെ, എല്ലാം അങ്ങനെ തന്നെയാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന നിര്‍ദേശം ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള തട്ടിപ്പാണ്. പതിവ് പോലെ ഈ തീരുമാനത്തിനും സര്‍ക്കാര്‍ യു-ടേണ്‍ എടുക്കേണ്ടിവരുമെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.