കൊവിഡ്: തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയത് 8,33,550 പേര്‍; 7,18,420 പേരും വിദേശത്തു നിന്ന്

കൊവിഡ്: തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയത്   8,33,550 പേര്‍; 7,18,420 പേരും വിദേശത്തു നിന്ന്

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തില്‍ മടങ്ങിയെത്തിയവരുടെ എണ്ണം എട്ട് ലക്ഷത്തിലധികം. 8,33,550 പേര്‍ തൊഴില്‍ നഷ്ടമായി സംസ്ഥാനത്ത് എത്തി എന്നാണ് നോര്‍ക്കയുടെ കണക്ക്.

കൊവിഡ് ഭീഷണിയില്‍ ലോകം ലോക്ഡൗണ്‌ലേക്ക് നീങ്ങുന്നതിന് മുമ്പും അതിനു ശേഷവും നാട്ടില്‍ മടങ്ങിയെത്തിയ 25,02,334 പേരിലാണ് എട്ടു ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടമായിരിയ്ക്കുന്നത്. ഇതില്‍ 7,18,420 പേര്‍ വിദേശത്തുനിന്നും എത്തിയവരും, 1,15,130 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്.

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാതെയും പലരും നാട്ടിലെത്തിയിട്ടുണ്ട് എന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാണ് കണക്കാക്കപ്പെടുന്നത്. നാട്ടിലെത്തിയവരില്‍ ഭൂരിപക്ഷം പേരും ജോലി രഹിതരായി തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.