കൊച്ചി: ജീവനും ജീവിതവും നഷ്ട്ടപ്പെടുത്തുന്ന രീതിയിലുള്ള ജോലി ഭാരം തൊഴില്‍ മേഖലയില്‍ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറം ജോലി ഭാരവും സമ്മര്‍ദവും യുവതലമുറയെ വിഷമിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
പ്രതികരണവുമായി രംഗത്തെത്തിയത്.
ബഹുരാഷ്ട്ര കമ്പനികളിലെ ജോലിക്കാര്‍ക്ക് മാനസിക സംഘര്‍ഷമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ നിയമ പരിരക്ഷ ഉറപ്പുവരുത്തണമെന്ന് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു. ജോലിയേക്കാള്‍ ജീവിതത്തിന് പ്രാധാന്യം നല്‍കുവാന്‍ യുവതലമുറ തയ്യാറാകണമെന്നും മനസമാധാനം നഷ്ടപ്പെടുത്തുന്ന ജോലി ഉപേക്ഷിക്കാനും സന്തോഷകരമായി ജോലി ചെയ്യാനുള്ള സാഹചര്യം ( സ്ഥാപനം ) കണ്ടെത്തുവാനും ജോലിക്കാര്‍ തയ്യാറാകണം.
വിവാഹം വൈകിമതിയെന്നും കുട്ടികള്‍ വേണ്ടെന്നുമുള്ള കുടുംബ ജീവിത വിരുദ്ധ ചിന്തകള്‍ക്ക് പ്രാധാന്യം ലഭിക്കുന്നതും കുടുംബ ജീവിത സന്തോഷത്തിനും കൂട്ടായ്മയ്ക്കും പ്രസക്തി നല്‍കാത്തതും വലിയ വിപത്ത് വിളിച്ചുവരുത്തുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.