താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയിലെ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തെ പറ്റി ചിന്തിക്കേണ്ടി വരില്ല: ഡോണാള്‍ഡ് ട്രംപ്

താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയിലെ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തെ പറ്റി ചിന്തിക്കേണ്ടി വരില്ല: ഡോണാള്‍ഡ് ട്രംപ്

പെന്‍സല്‍വാനിയ: താന്‍ പ്രസിഡന്റായാല്‍ അമേരിക്കയിലെ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തെ പറ്റി ചിന്തിക്കേണ്ടി വരില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ്. സ്ത്രീകള്‍ സംരക്ഷിക്കപ്പെടും, താന്‍ സ്ത്രീകളുടെ സംരക്ഷകനാകുമെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിലെ വില്‍മിങ്ടണില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.

'സ്ത്രീകള്‍ ഇപ്പോള്‍ കൂടുതല്‍ സമ്മര്‍ദവും വിഷാദവും അനുഭവിക്കുന്നു. നാലു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ അവരുടെ ആരോഗ്യവും സുരക്ഷിതത്വവും കുറവാണ്. താന്‍ പ്രസിഡന്റായാല്‍ അതെല്ലാം നേരെയാക്കും, സ്ത്രീകള്‍ സന്തുഷ്ടരായിരിക്കും' - ട്രംപ് അവകാശപ്പെട്ടു.

സ്ത്രീകള്‍ക്ക് തന്നെ വളരെ ഇഷ്ടമാണെന്നും, മറിച്ച് പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്ക് സന്തോഷവും ആരോഗ്യവും ധൈര്യവും സ്വാതന്ത്യവും ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

ട്രംപ് രാജ്യത്തെ സ്ത്രീകളുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണെന്ന് കഴിഞ്ഞദിവസം കമല ഹാരിസ് വിമര്‍ശിച്ചിരുന്നു. ഗര്‍ഭഛിദ്ര നിരോധനത്തിലൂടെ അമേരിക്കയിലെ സ്ത്രീകളുടെ ജീവന് ഭീഷണിയായി ട്രംപ് മാറിയെന്നും അതിനാല്‍, തന്നെ വിജയിപ്പിക്കണമെന്നും ജോര്‍ജിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കമല പറഞ്ഞത്. നേരത്തെ എബിസി ന്യൂസ് സംഘടിപ്പിച്ച ടെലിവിഷന്‍ സംവാദത്തിലും കമല ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ട്രംപ് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.