പൊലീസിന് ഹൈക്കോടതിയുടെ വിമർശനം

പൊലീസിന് ഹൈക്കോടതിയുടെ വിമർശനം

 എറനണാകുളം:  കേസില്‍ ഉൾപ്പെടുന്ന ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് വൈമുഖ്യമെന്തെന്ന് ഹൈക്കോടതി. ജനപ്രതികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ അതിവേഗം തീർപ്പാകുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനടിസ്ഥാനത്തിൽ രാജ്യത്തെ മുഴുവൻ ഹൈക്കോടതികളും സമര്‍പ്പിച്ച റിപ്പോര്‍ട്ടിൻമേലുള്ള നിരീക്ഷണത്തിലാണ് പൊലീസിനെതിരായ പരാമര്‍ശം. കേരളത്തിൽ ജനപ്രതിനിധികൾക് എതിരായുള്ള കേസുകൾ നീണ്ടുപോകുന്നതിന് കാരണം പ്രതിചേർക്കപ്പെട്ടിരിക്കുന്ന ജനപ്രതിനിധികളും സാക്ഷികളും കോടതിയിൽ ഹാജരാകാത്തതാണ്. ഇതിനു പരിഹാരമായി ഇത്തരം കേസുകളില്‍ സമൻസുകൾ നൽകാനും വാറന്റ് നടപ്പാക്കാനുള്ള ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അത് പാലിക്കാത്ത പക്ഷം പോലീസിനും ജനപ്രതിനിധികൾക്കും എതിരെ കോടതി അലക്ഷ്യത്തിന് നടപടിയെടുക്കണം എന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.