കുടമാളൂര്‍: സഭയില്‍ ഉത്തമ നേതൃത്വത്തിന്റെ മകുടോദാഹരണമാണ് റവ. ഡോ. മാണി പുതിയിടമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഡോ. മാണി പുതിയിടത്തിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ മുന്‍കാല ഭാരവാഹികളുടെ കൂട്ടായ്മ ഒരുക്കിയ ജൂബിലി കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
വിശ്വാസ പരിശീലന രംഗത്തും ചെറുപുഷ്പ മിഷന്‍ലീഗ്, യുവദീപ്തി സംഘടനകളുടെ രംഗത്തും ശക്തമായ നേതൃത്വമാണ് മാണിയച്ചന്‍ നല്‍കിയത്. അദേഹത്തിന്റേതായ വീക്ഷണവും ആധികാരികതയും അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വ്യതിരിക്തമാക്കി. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും സഭയുടെ ഉറച്ച കോട്ടയായി അദേഹം നിലകൊണ്ടതായി മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
റവ.ഡോ. മാണി പുതിയിടം അതിരൂപതാ ഡയറക്ടറായിരുന്ന കാലഘട്ടത്തിലെ അതിരൂപതാ ഭാരവാഹികളാണ് ചടങ്ങ് സംഘടിപ്പിച്ചത്. പുളിങ്കുന്ന് ഫൊറോനാ വികാരി റവ. ഡോ. ടോം പുത്തന്‍കളം അധ്യക്ഷത വഹിച്ചു. കുടമാളൂര്‍ പള്ളി അസിസ്റ്റന്റ് വികാരി ഫാ. അലോഷ്യസ് വല്ലാത്തറ, രാജു കുടിലില്‍, വി.ജെ. ജോസഫ് വേളാശേരി, പ്രകാശ് തോമസ് മുക്കുടിയില്‍, ടി.ജി ചിറ്റേട്ടുകളം, സാജന്‍ തറയില്‍, ബേബിച്ചന്‍ മുകളേല്‍, സിസ്റ്റര്‍ ജസ്ലറ്റ് എഫ്‌സിസി, സിസ്റ്റര്‍ അനിത പുതിയിടം, പ്രേംസണ്‍ വര്‍ഗീസ്, സിനി ജോസഫ്, ഷാജി പോള്‍ ഉപ്പൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
റവ. ഡോ. മാണി പുതിയിടത്തെ മാര്‍ ജോര്‍ജ് ആലഞ്ചേരി പൊന്നാട അണിയിച്ച് ആദരിച്ചു. ജൂബിലി സ്മാരകമായി പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനവും കര്‍ദ്ദിനാള്‍ നിര്‍വഹിച്ചു. ചെറുപുഷ് മിഷന്‍ലീഗ് സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയ കുഞ്ഞേട്ടന്‍ പുരസ്‌കാരം നേടിയ അന്തര്‍ദേശീയ ഓര്‍ഗനൈസര്‍ ജോണ്‍സണ്‍ കാഞ്ഞിരക്കാട്ടിനെ ചടങ്ങില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.