ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സൈനിക പിന്‍മാറ്റത്തിന് പിന്നാലെ പാര്‍ലമെന്റിന്റെ പ്രതിരോധ കമ്മിറ്റി അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തും. ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്ക്കു വിട്ടുനല്‍കി എന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സന്ദര്‍ശനം.
രാഹുല്‍ ഗാന്ധി, ശരത് പവാര്‍, സഞ്ജയ് റൗട്ട് എന്നിവര്‍ സംഘത്തിലുണ്ട്. 30 അംഗ സംഘത്തിന്റെ തലവന്‍ ബി.ജെ.പി എം.പി ജുവല്‍ ഓറം ആണ്. ശൈത്യകാലം പരിഗണിച്ച് മേയ്, ജൂണ്‍ മാസങ്ങളിലായിരിക്കും സന്ദര്‍ശനം. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയായിരുന്ന ഗല്‍വാന്‍ താഴ്വരയിലും പാങ്കോംഗ് തടാകത്തിന്റെ തെക്ക്, വടക്ക് മേഖലകളിലുമാണ് എം.പിമാര്‍ സന്ദര്‍ശനം നടത്തുന്നത്.
ഒമ്പത് മാസം നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് അതിര്‍ത്തിയില്‍ സേന പിന്മാറ്റം. ചൈനയുമായുള്ള പിന്മാറ്റ കരാറിനെ തുടര്‍ന്ന് ഇന്ത്യന്‍ സേന ഫിംഗര്‍ 4ല്‍ നിന്ന് ഫിംഗര്‍ 3 യിലേക്ക് പിന്‍വാങ്ങിയിരുന്നു. ഇതില്‍ വലിയ വിമര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പ്രതിരോധ വകുപ്പിനെതിരെയും രാഹുല്‍ ഗാന്ധി നടത്തിയത്. പ്രധാനമന്ത്രി ഭീരുമാണെന്നും സൈനികരുടെ ത്യാഗവും ധൈര്യവും വിലകുറച്ചുകാണുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ഫിംഗ്ര് 4 വരെയാണ് ഇന്ത്യയുടെ അതിര്‍ത്തിയെന്നത് തെറ്റായ ധാരണയാണെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. 1962 ല്‍ ചൈന അനധികൃതമായി പിടിച്ചെടുത്തിരിക്കുന്ന 43,000 ചതുരശ്രയടി സ്ഥലവും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യ അവകാശപ്പെടുന്ന യഥാര്‍ത്ഥ നിയന്ത്രണ ഫിംഗര്‍ 8 ലാണ്. അല്ലാതെ ഫിംഗര്‍ 4 ല്‍ അല്ല. അതുകൊണ്ടാണ് ഫിംഗര്‍ 8 വരെ ചൈനയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പട്രോളിംഗ് നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.