സെൻ്റ് കാർലോ അക്ക്യൂട്ടിസ് ഫുട്ബോൾ ടൂർണമെന്റ് ലിമറിക്കിൽ: സെപ്റ്റംബർ 28ന് മത്സരത്തിനിറങ്ങുക ഒമ്പത് ടീമുകൾ

സെൻ്റ് കാർലോ അക്ക്യൂട്ടിസ് ഫുട്ബോൾ ടൂർണമെന്റ് ലിമറിക്കിൽ: സെപ്റ്റംബർ 28ന് മത്സരത്തിനിറങ്ങുക ഒമ്പത് ടീമുകൾ

ലിമറിക്ക്: സീറോ മലബാർ യുവജന പ്രസ്ഥാനം (എസ്.എം.വൈ.എം) അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ സെൻ്റ് കാർലോ അക്ക്യൂട്ടിസ് ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 28 ശനിയാഴ്ച ലിമറിക്കിലെ സാൻചോയിൽ സ്പോർട്സ് കോംപ്ലക്സിൽ (Seanchoill Sports Complex, Corbally Road, Eircode: V94 NX51) നടത്തപ്പെടും. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒമ്പത് ടീമുകൾ പങ്കാളികളാകുന്ന ടൂർണമെന്റ് രാവിലെ 9:30 ന് ആരംഭിച്ച് വൈകിട്ട് പൂർത്തിയാക്കും. മത്സരങ്ങൾ രണ്ട് ഗ്രൗണ്ടുകളിലായി നടക്കും.

ടൂർണമെന്റിനായുള്ള എല്ലാ ഒരുക്കങ്ങളും ലിമറിക്ക് സീറോ മലബാർ പള്ളി ട്രസ്റ്റിമാരും ഇടവക കമ്മിറ്റിയും ചേർന്ന് പൂർത്തിയാക്കി. ടൂർണമെൻ്റിൻ്റെ ഔപചാരിക ഉദ്ഘാടനം ലിമറിക്ക് സീറോ മലബാർ പള്ളി വികാരി ഫാ. പ്രിൻസ് മലയിൽ നിർവഹിക്കും.

വിജയികൾക്ക് 600 യൂറോ, ട്രോഫി, മെഡലുകൾ എന്നിവയും റണ്ണേഴ്സ് അപ്പിന് 350 യൂറോ, ട്രോഫി, മെഡലുകൾ എന്നിവയും മികച്ച ഗോൾ സ്‌കോറർ, മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ എന്നീ വിഭാഗങ്ങളിൽ പ്രത്യേക ട്രോഫികളും നൽകും.

പുതു തലമുറയിലെ വിശുദ്ധനായ സെന്റ് കാർലോ അക്ക്യൂട്ടിസിന്റെ പേരിൽ നടക്കുന്ന ഈ ടൂർണമെന്റ് കായിക രംഗത്തെ ഉണർവുകൾക്ക് പുതിയ തുടക്കമാകുമെന്ന് എസ്.എം.വൈ.എം അയർലണ്ട് നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു. പന്തുകളിയിൽ പങ്കെടുക്കാൻ മാത്രമല്ല, ഈ ആവേശകരമായ മാമാങ്കത്തിൽ പങ്കെടുക്കുന്നവർക്ക് ആവേശവും പ്രോത്സാഹനവുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.