ചൈനീസ് വെളുത്തുള്ളി കഴിക്കരുത്! വൃക്കയും കരളും പോകും

 ചൈനീസ് വെളുത്തുള്ളി കഴിക്കരുത്! വൃക്കയും കരളും പോകും

നിരോധിത ചൈനീസ് വെളുത്തുള്ളി ഇപ്പോഴും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. അതുകൊണ്ടു തന്നെ ഇത് എങ്ങനെയാണ് വിപണിയില്‍ ലഭ്യമാകുന്നതെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ നിയുക്ത ഉദ്യോഗസ്ഥനെയാണ് കോടതി വിളിപ്പിച്ചത്. ഇത്തരം വസ്തുക്കള്‍ രാജ്യത്തേക്ക് എത്തുന്നത് തടയുന്നതിനുള്ള സംവിധാനം ഏര്‍പ്പാടാക്കണമെന്നും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന്റെ ഉറവിടം കണ്ടെത്തണമെന്നും കോടതിയുടെ ലക്‌നൗ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുയാണ്.

ദൂഷ്യഫലങ്ങള്‍ കാരണം രാജ്യത്ത് നിരോധിച്ച ചൈനീസ് വെളുത്തുള്ളി വിപണിയില്‍ ഇപ്പോഴും ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ മോത്തിലാല്‍ യാദവ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ലോകത്ത് ഏറ്റവുമധികം വെളുത്തുള്ളി ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ചൈനയില്‍ ഉല്‍പാദിപ്പിക്കുന്ന വെളുത്തുള്ളിയാണ്. ഇത് ചൈനീസ് ഗാര്‍ളിക് എന്നാണ് അറിയപ്പെടുന്നത്. സാധാരണ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന വെളുത്തുള്ളിയേക്കാള്‍ വലിപ്പമുണ്ടാകും ഇവയ്ക്ക്. ഇതിന്റെ ദൂഷ്യഫലങ്ങള്‍ കണക്കിലെടുത്ത് 2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് വെളുത്തുള്ളി നിരോധിച്ചിരുന്നു.

ഇവയില്‍ കീടനാശിനികളുടെ അളവ് താരതമ്യേന വളരെ കൂടുതലാണ്. മീഥൈല്‍ ബ്രോമൈഡ് എന്ന രാസവസ്തുവാണ് വെളുത്തുള്ളിയില്‍ ചൈനീസ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ചൈനീസ് വെളുത്തുള്ളി ദീര്‍ഘകാലം കേടുകൂടാതിരിക്കുകയും ചെയ്യും. ഇവ നിത്യേന കഴിച്ചാല്‍ വൃക്കകള്‍ തകരാറിലാവുകയും കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൂടാതെ ആഹാരത്തില്‍ പതിവാക്കിയാല്‍ മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായേക്കാം. കീടനാശിനി കൂടുതല്‍ ഉപയോഗിച്ച് വിളയിച്ചെടുത്ത ഉല്‍പന്നങ്ങള്‍ നിത്യേന കഴിക്കുന്നത് അള്‍സര്‍, അണുബാധ, ഗ്യാസ് എന്നിവ ഉണ്ടാകുന്നതിന് കാരണമാകും. അതിനാല്‍ കഴിവതും ചൈനീസ് വെളുത്തുള്ളി ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.