ബെല്‍ഫാസ്റ്റ്: യു.കെയില്‍ കൊല്ലം പത്തനാപുരം സ്വദേശി വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. ബെല്‍ഫാസ്റ്റിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ ജെയ്സണ്‍ പൂവത്തൂര്‍(63) ആണ് വെള്ളിയാഴ്ച വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് വീട്ടില്‍ കുഴഞ്ഞ് വീണത്. തുടര്‍ന്ന് ആംബുലന്‍സ് എത്തി മരണം സ്ഥീരികരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
2000-ത്തിന്റെ തുടക്കത്തില്‍ വടക്കന്‍ അയര്‍ലണ്ടിലേക്ക് കുടിയേറിയ മലയാളികളില്‍ പ്രധാനിയാണ് ജെയസ്ണ്‍. ഈ പ്രദേശത്തെ സംഘടനാ പ്രവര്‍ത്തനങ്ങളിലടക്കം സജീവ സാന്നിധ്യമായിരുന്നു. സൗദിയില്‍ നിന്നാണ് യു.കെയിലെക്ക് ജയ്സണും കുടുംബവും എത്തുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആദ്യകാല സംഘടനാ രൂപീകരണത്തിന് ഉള്‍പ്പെടെ സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള ജെയ്സന്റെ വിയോഗം മലയാളി സമൂഹത്തിന് വലിയ നഷ്ടമാണ്.
റോയല്‍ വിക്ടോറിയ ഹോസ്പിറ്റല്‍ ജീവനക്കാരനായിരുന്ന ജയ്സണ്‍ ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ സെക്രട്ടറി, ട്രെസ്റ്റി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
പത്തനാപുരം പൂവത്തൂര്‍ കുടുംബാഗമായ ജെയ്സണ്‍ ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി അംഗമാണ്. മൃതദേഹം നാട്ടില്‍ എത്തിക്കാനും സംസ്‌കാരം നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീട് പൊതുദര്‍ശനത്തിന് വയ്ക്കും.
ജെയ്സന്റെ ഭാര്യ ലിനി ജെയ്‌സണ്‍ ബെല്‍ഫാസ്റ്റ് സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സാണ്. പത്തനംതിട്ട കടമ്മനിട്ട സ്വദേശിനിയാണ്. മകന്‍ ഫാ. കാല്‍വില്‍ ജെയ്സണ്‍ ഓര്‍ത്തഡോക്സ് പള്ളി വികാരിയായി യുകെയില്‍ സേവനം അനുഷ്ടിക്കുന്നു. മകള്‍ റിമ പൂവത്തൂര്‍. മരുമകള്‍ സാന്ദ്ര. സംസ്‌കാരം പിന്നീട് നാട്ടില്‍ അടൂര്‍ ഇളമണ്ണൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.