കൊച്ചി: അമല്‍ നീരദിന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ബൊഗയ്ന്‍വില്ല എന്ന ചിത്രത്തിലെ ഗാനത്തിനെതിരേ പരാതിയുമായി സിറോ മലബാര്‍ സഭ അല്‍മായ ഫോറം. ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണ് ചിത്രത്തിലെ 'ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി' എന്ന ഗാനം.
ഇത് സംബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും പരാതി നല്‍കിയതായി സിറോ മലബാര്‍ സഭാ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി പറഞ്ഞു.
സമാനമായ രീതിയില്‍ ക്രിസ്തീയ വിശ്വാസങ്ങളെ അപമാനിക്കുന്ന തരത്തില്‍ മുമ്പും അമല്‍ നീരദ് ചിത്രങ്ങള്‍ വന്നിരുന്നു. അന്നൊന്നും പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ഇത് ക്രിസ്തീയ സമൂഹത്തിനെതിരേ നടക്കുന്ന വലിയ അധിക്ഷേപമാണ്. ഗാനത്തിന്റെ വരികളും ദൃശ്യങ്ങളും ക്രിസ്ത്യാനികളെ അപമാനിക്കുന്ന തരത്തിലാണ്. സെമിത്തേരിയും കരിശുമെല്ലാം ചിത്രീകരിച്ച് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെയും പവിത്ര ചിത്രങ്ങളെയും ബോധപൂര്‍വം അവഹേളിക്കുകയും ക്രൈസ്തവ ചിഹ്നങ്ങളെ ദുഷ്ട ശക്തികളുടെ പ്രതിരൂപമാക്കുകയും ചെയ്യുന്നു. മറ്റ് മതങ്ങളോ, മത ചിഹ്നങ്ങളോ, വിശ്വാസങ്ങളോ ഇത്തരത്തില്‍ മോശം സന്ദേശം നല്‍കുന്ന തരത്തില്‍ സിനിമയാക്കാനുള്ള ധൈര്യം ഉണ്ടാകുമോയെന്നും ടോണി ചിറ്റിലപ്പള്ളി ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.