എട്ട് കോടതികളില്‍ നിന്ന് സരിതയ്ക്ക് ജാമ്യമില്ലാ വാറണ്ട്; പൊലീസിന് സോളാര്‍ തട്ടിപ്പുകാരി ഇപ്പോഴും കാണാമറയത്ത്

എട്ട് കോടതികളില്‍ നിന്ന് സരിതയ്ക്ക് ജാമ്യമില്ലാ വാറണ്ട്;  പൊലീസിന് സോളാര്‍ തട്ടിപ്പുകാരി ഇപ്പോഴും കാണാമറയത്ത്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ വിവിധ കോടതികളില്‍ നിന്നുളള അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും സരിതാ എസ് നായരെ പിടികൂടാന്‍ പൊലീസിനാവുന്നില്ല. സരിത ഇപ്പോഴും കാണാമറയത്തെന്നാണ് പൊലീസ് ഭാഷ്യം.

ബിവറേജസ് കോര്‍പറേഷന്‍, കെടിഡിസി എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലും സരിതയെ അറസ്റ്റ് ചെയ്തിട്ടില്ല. എട്ട് കോടതികളാണ് സോളാര്‍ കേസില്‍ സരിതയ്ക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. സരിത ഹാജരാകാത്തതിനാല്‍ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി സരിതയുടെ ജാമ്യക്കാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ടയില്‍ മൂന്ന് കേസുകളില്‍ ജാമ്യമില്ലാ വാറണ്ട് നിലനില്‍ക്കുന്നുണ്ട്. ഒരു വര്‍ഷത്തിലേറെയായ വാറണ്ടില്‍ പോലും പൊലീസ് നടപടിയെടുത്തിട്ടില്ല. പൊലീസിന്റെ കണ്ണില്‍ സരിത ഒളിവിലാണ്. അങ്ങനെയാണ് കോടതികളില്‍ അറിയിക്കുന്നത്. എന്നാല്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസില്‍ സിബിഐയ്ക്ക് അന്വേഷണം കൈമാറണമെന്നാവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതും. എന്നിട്ടും പൊലീസിനുമാത്രം സരിതയെ കണ്ടെത്താനായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.