ഫാദർ ഗ്രിഗറി ഓണംകുളം നിര്യാതനായി; മൃതസംസ്കാരം ശനിയാഴ്ച അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ

ഫാദർ ഗ്രിഗറി ഓണംകുളം നിര്യാതനായി; മൃതസംസ്കാരം ശനിയാഴ്ച അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗവും ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്കയുടെ റെക്ടറുമായ ഫാ. ഗ്രിഗറി ഓണംകുളം നിര്യാതനായി. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ഇടവകാംഗമായ ഫാ. ​ഗ്രി​ഗറിയുടെ വേർപാടിന്റെ വേദനയിലാണ് വിശ്വാസികൾ. മൃതസംസ്കാര ശുശ്രൂഷകൾ‌ ഒക്ടോബർ അഞ്ച് ശനിയാഴ്ച അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന ദേവാലയത്തിൽ നടക്കും.

ഒക്ടോബർ നാല് വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതൽ 2.00 വരെ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ പൊതുദർശനം നടക്കും. തുടർന്ന് മൂന്ന് മണി മുതൽ നാല് മണി വരെ ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയിൽ പൊതുദർശനം ഉണ്ടായിരിക്കും. വൈകിട്ട് ആറ് മണി മുതൽ അതിരമ്പുഴയിലുള്ള സഹോദരൻ ഫ്രാൻസീസ് ഏബ്രഹാം (ഷാജി) ഓണംകുളത്തത്തിന്റെ ഭവനത്തിൽ പൊതുദർശനം.

ഒക്ടോബർ അഞ്ച് ശനിയാഴ്ച വൈകിട്ട് 2.10 ന് അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന ദൈവാലയത്തിൽ മൃതദേഹം എത്തിക്കും. തുടർന്ന് വിശുദ്ധ കുർബാനയും ശുശ്രൂഷകളും നടക്കും.

സഹനദാസൻ ബനഡിക്ട് ഓണംകുളം അച്ഛന്റെ കുടുംബത്തിലെ അം​ഗമായ ഫാ. ഗ്രിഗറി ഓണംകുളം 1961 ജൂലൈ ആറിന് ലൂക്കാ ഫ്രാൻസിസ് ചിന്നമ്മ ദമ്പതികളുടെ മകനായാണ് ജനിച്ചത്. 1987 ഏപ്രിൽ 21ന് പൗരോഹിത്യം സ്വീകരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ നിരവധി ഇടവകകളിൽ ഫൊറോന വികാരിയായും വൈദികനായും സഹവൈദികനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.