ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് കിര്‍ഗിസ്ഥാൻ രാഷ്ട്രപതി

ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് കിര്‍ഗിസ്ഥാൻ രാഷ്ട്രപതി

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാർപാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി കിര്‍ഗിസ്ഥാൻ രാഷ്ട്രപതി സാദിര്‍ ജാപറോവ്. പോള്‍ ആറാമന്‍ സ്വീകരണ മുറിയില്‍ നടന്ന കൂടിക്കാഴ്ച്ചയിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. ഫ്രാന്‍സിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും രാഷ്ട്രപതി ചര്‍ച്ചകള്‍ നടത്തി.

അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളുമായുള്ള വത്തിക്കാന്റെ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്ന ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെറുമായും കര്‍ദിനാളിനോടൊപ്പം കൂടിക്കാഴ്ചയിൽ പങ്കാളിയായി. കര്‍ദിനാള്‍ പരോളിനുമായുള്ള ചര്‍ച്ചാ വേളയില്‍ കിര്‍ഗിസ്ഥാനും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളെ പറ്റി ഇരുവരും സംസാരിച്ചു.

ഒപ്പം ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രാദേശിക സഭയുമായി പരസ്പര സഹകരണത്തോടെ വിവിധ കാര്യങ്ങള്‍ ചെയ്യുവാനും ധാരണയായി. സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിയന്തിര പ്രതിബദ്ധതയുടെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ട് നിലവിലുള്ള സംഘട്ടനങ്ങളിലും മാനുഷിക പ്രശ്‌നങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചര്‍ച്ചയില്‍ വിഷയമായി.

"സ്നേഹവും ആർദ്രതയും" എന്ന ശീർഷകത്തിലുള്ള ഒരു ടെറാക്കോട്ട ശിൽപവും, അപ്പസ്തോലിക കൊട്ടാരത്തെക്കുറിച്ചുള്ള ഒരു ഫോട്ടോ പുസ്തകവും ഈ വർഷത്തെ സമാധാന സന്ദേശത്തിൻ്റെ പകർപ്പും മാർപാപ്പ രാഷ്ട്രപതിക്ക് സമ്മാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.