ആഞ്ഞിലിയും, പ്ളാവും കടയറ്റു വീണു!
മണിമുത്തുകൾക്കുവേണ്ടി,
ഇരുനില മണിസൗധം, കൊച്ചുചെറുക്കനും
വൈദ്യരും പണിതുയർത്തി.!
വീടിന്റെ താക്കോൽ ദാനം, കുഞ്ഞേലിയും
സരോജനിയമ്മയും ചേർന്ന് നടത്തി.!
മരിച്ചുപോയ മാതാപിതാക്കളെ സ്മരിച്ച്.,
കൺമണിയും മുത്തുമണിയും......,
ഗൃഹപ്രവേശനം നടത്തി..!
'ഔസേപ്പേ.., നിങ്ങൾ നാലുപേരുടേയും
പേരിലാണ്.., ഞങ്ങൾ ഈ ഒരേക്കറിന്റെ
പ്രമാണം ചെയ്തിരിക്കുന്നത്.!
ഔസേപ്പച്ചന്റേം, ത്രേസ്സ്യാകൊച്ചിൻ്റേം
മുണ്ടാട്ടം പൊൻമല കയറി.!
'കുടിയാന്റെ വളർത്തുമക്കളായിട്ട്,
ഭാവിയിൽ മണിമുത്തുകൾ അറിയരുത്.!'
'ഇരുവരും മക്കളാണ്...മക്കൾ..!'
'ആട്ടെ.., നിങ്ങളിൽ ആരാ കൺമണി..?'
സർവ്വത്ര നിശബ്ദത..!
ഇരുവരും ഒരുപോലെ കൈപൊക്കി..!
'മക്കളേ., അടുത്തമാസത്തോടെ
പള്ളിക്കൂടം തുറക്കും.; ആൾമാറാട്ടം
ഇന്നത്തേതോട് നിർത്തിക്കോണം.;
കൽപ്പനയായിട്ട് കരുതണം.!'
'കൈത്തണ്ടയിൽ, പേര് പച്ചകുത്താൻ, നാളെ
കോഴഞ്ചേരിയിൽനിന്നും ഒരാൾ വരും..!'
കൊച്ചുചെറുക്കൻമാപ്പിള അറിയിച്ചു..!
'അഛൻ.. ഞങ്ങളുടെ കൈത്തണ്ടയിൽ,
പൂനൈയിൽ, 1-ാം ക്ളാസ്സിലേ കുത്തിച്ചു!'
'ഒന്നു കാണിച്ചു തരുമോ.??'
ഒരാൾ വലതു കൈ നീട്ടി..;
മറ്റേയാൾ ഇടതു കൈ നീട്ടി..;
വ്യത്യസ്ഥമായ പച്ചകുത്തുകൾ..!
വലങ്കയ്യേൽ..'ഒരു കുത്തും, കണ്ണും മണിയും'.!
ഇടങ്കയ്യേൽ, രണ്ടു കുത്തും, മുത്തും മണിയും!
തിരിച്ചറിയലിന്റെ പ്രശ്നം തീർന്നു..!
ഇരുവരേയും, 'മതാപ്പാറ' ഹൈസ്കൂളിൽ,
എട്ടാംതരത്തിൽ, വേറിട്ട ക്ളാസ്സുകളിൽ
ചേർത്തു.! സാധാരണമായ ഗ്രാമീണ
ജീവിതത്തിലേക്കു കുട്ടികൾ വന്നു തുടങ്ങി..!
സസ്യശാമള കോമളമായ, ചെറുകോൽപ്പുഴ..!!
മുട്ടുമൺ-ചെറുകോൽപ്പുഴ..രാജപാത.!
ചെറുകോൽപ്പുഴ കവലയിലെത്തിയ
പാതയെ, പമ്പയിലെ കുഞ്ഞോളങ്ങൾ,
നീരാവിയുടെ ഹാരങ്ങൾ അണിയിച്ചു!
'ഐ.റ്റി.ഐ'യിൽ പഠിക്കുന്നവരെ
തേടി കടത്തുവള്ളമെത്തി.!
മതാപ്പാറ വിദ്യാശാലയിലേക്കുള്ള കുട്ടികൾ,
മരപ്പണിക്കാരനെ കൂവി വിളിച്ചു...!
കവല ശബ്ദമുഖരിതമായി..!
'ഐ.റ്റി.ഐ'യിൽ പഠിക്കുന്ന കുട്ടികൾ,
കടത്തുവള്ളത്തിൽ അക്കരക്കെത്തും..!
മണികുട്ടികൾ പത്തിലേക്ക് കയറി.!
ത്രേസ്സ്യാമ്മയോട് കുശലം പറയുവാൻ,
ഇരുവരും കുശിനിയിലേക്കു ചെന്നു..!
'പൂനൈയിൽനിന്നും വന്നിട്ട് രണ്ടു വർഷം
കഴിഞ്ഞു.! മൂന്നാംക്ളാസ്സുതൊട്ട്.., കടേലേ,
ചില്ലറ തുന്നൽപണിയൊക്കെ..., അമ്മേം
അഛനും പറഞ്ഞുതന്നിരുന്നു.!
ഞങ്ങൾക്കും ഒത്തിരി ഇഷ്മായിരുന്നു.!'
'ഒറ്റ നിമിഷംകൊണ്ടല്ലിയോ രണ്ടു ജീവൻ
പൊലിഞ്ഞു പോയത്.!'
'രണ്ടു തയ്യൽമെഷീനും കത്തിപ്പോയി.!'
'ത്രേസ്സ്യാമ്മച്ചി ഞങ്ങൾക്ക്
തയ്യൽമെഷീൻ വാങ്ങിച്ചു തരുമോ..?'
'ചുമ്മാതെ ഇരുന്നാൽ തുന്നൽ മറന്നേക്കും.!'
കുട്ടികളോട് എന്തു പറയണമെന്നറിയാതെ,
കുറെയേറെ നേരം അവർ മൗനം ദീക്ഷിച്ചു.!
…………………………( തു ട രും )...............................
മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.