ഡേവിഡ് ബക്കര്‍, ഡെമിസ് ഹസാബിസ്, ജോണ്‍ എം. ജംപര്‍
സ്റ്റോക്ക്ഹോം: വൈദ്യ ശാസ്ത്ര, ഭൗതിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.
രസതന്ത്രത്തിനുള്ള പുരസ്‌കാരത്തിന് മൂന്ന് പേര്‍ അര്‍ഹരായി. ഡേവിഡ് ബക്കര്‍, ഡെമിസ് ഹസാബിസ്, ജോണ്‍ എം. ജംപര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രോട്ടീന്റെ ഘടനയും മറ്റുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് മൂവര്‍ക്കും പുരസ്‌കാരം.
കമ്പ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈനാണ് ഡേവിഡ് ബക്കറെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെങ്കില്‍ പ്രോട്ടീന്‍ ഘടന പ്രവചനമാണ് ഡെമിസ് ഹസാബിസിനേയും ജോണ്‍ എം. ജംപറിനേയും പുരസ്‌കാരത്തിലേക്ക് നയിച്ചത്.
അമേരിക്കയിലെ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ കെമിസ്ട്രി വിഭാഗം പ്രൊഫസറാണ് ഡേവിഡ് ബക്കര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ ലബോറട്ടറിയായ ഗൂഗിള്‍ ഡീപ് മൈന്‍ഡിലെ ഗവേഷകരാണ് ഡെമിസ് ഹസാബിസും ജോണ്‍ എം. ജംപറും.
ഫാര്‍മസ്യൂട്ടിക്കല്‍സ്, വാക്‌സിനുകള്‍, നാനോ മെറ്റീരിയലുകള്‍, സെന്‍സറുകള്‍ എന്നിവയില്‍ പ്രയോഗിക്കുന്ന നൂതന പ്രോട്ടീനുകളുടെ ഒരു ശ്രേണി തന്നെയാണ് മൂന്നംഗ ഗവേഷണ സംഘം സൃഷ്ടിച്ചതെന്ന് നൊബേല്‍ അക്കാദമി അഭിപ്രായപ്പെട്ടു.
നാനോ ടെക്നോളജിയിലെ ഗവേഷണത്തിന് മൗംഗി ജി. ബാവെന്‍ഡി, ലൂയി ഇ. ബ്രസ്, അലക്സി ഐ. എമിക്കോവ് എന്നിവരാണ് കഴിഞ്ഞ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം നേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.