മലയാള സിനിമയിലെ ക്രൈസ്തവ അവഹേളനം : വെബിനാർ

മലയാള സിനിമയിലെ ക്രൈസ്തവ അവഹേളനം : വെബിനാർ

തൃശൂർ: വടവാതൂർ സെമിനാരി യൂത്ത്‌ഫ്രണ്ടസ് ന്റെ നേതൃത്വത്തിൽ മലയാള സിനിമയും ക്രൈസ്തവ അവഹേളനവും എന്ന വിഷയത്തിൽ വെബ്ബിനാർ ഒക്ടോബർ നാലാം തീയതി നടത്തി . തൃശൂർ അതിരൂപതാ സഹായ മെത്രാനായ മാർ ടോണി നീലങ്കാവിൽ വെബ്ബിനാർ ഉത്ഘാടനം നടത്തി. അഡ്വ.ജിജിൽ കിഴക്കേക്കരക്കാട്ട് മോഡറേറ്ററായ മീറ്റിംഗിൽ ഫാ. നിധിൻ ഇലഞ്ഞിമറ്റം , ഫാ. നോബിൾ പാറയ്ക്കൽ ,അഡ്വ. ഫിജോ ജോസഫ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിച്ചു.


ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പലരും അജണ്ടകൾ നിർമ്മിച്ച് തെറ്റായ അവബോധം വളർത്തിഎടുക്കുകയാണ് സിനിമാ വ്യവസായം ചെയ്യുന്നത് . തണുപ്പത്ത് ഭവനരഹിതനായ ഒരു മനുഷ്യൻ മരണമടയുന്നതു വാർത്തയല്ലാതാവുകുകയും ഓഹരി വിപണിയിൽ രണ്ടു പോയിന്റ് താഴുന്നതു വാർത്തയാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ സമൂഹത്തിലും നടമാടുന്നത് എന്ന് ഫ്രാൻസിസ് മാർപ്പാപ്പയെ ഉദ്ധരിച്ചുകൊണ്ട് മാർ ടോണി നീലങ്കാവിൽ അഭിപ്രായപ്പെട്ടു .അസത്യ പ്രചരണങ്ങൾക്കായി ഹിറ്റ്ലർ സിനിമാ മേഖലയെ ഉപയോഗിച്ചിരുന്നു എന്ന് അദ്ദേഹം ഓർമിപ്പിച്ചു.ക്രിസ്തീയ മൂല്യങ്ങൾ വിളിച്ചോതുന്ന സിനിമകൾ നിർമ്മിക്കുവാൻ സഭാംഗങ്ങൾ മുന്നോട്ടു വരണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.  

മലയാള സിനിമയുടെ വിവിധ കാലഘട്ടങ്ങൾ വിശകലനം ചെയ്ത ഫാ. നിധിൻ ഇലഞ്ഞിമറ്റം ഇപ്പോഴത്തെ അവസ്ഥയിലേക്ക് എങ്ങനെയെത്തിച്ചേർന്നു എന്ന് വ്യക്തമാക്കി. നല്ല അയൽക്കാരൻ എന്ന നിലയിൽ നിന്നും ക്രിസ്ത്യൻ കഥാപാത്രങ്ങളെ വളരെ വികലമായി , തിന്മയുടെ പ്രതീകങ്ങളായി അവതരിപ്പിക്കുന്ന ഇന്നത്തെ അവസ്ഥ വളരെ ആസൂത്രിമാണോ എന്ന് അദ്ദേഹം ആശങ്ക പങ്കുവച്ചു.

മലയാള സംസ്കാരത്തിലെ പൊതു ഇടങ്ങളിൽ ചില പ്രത്യേക ബിംബങ്ങൾ അവതരിപ്പിക്കുവാൻ ഈയടുത്ത കാലത്തായി മലയാള സിനിമാലോകം തയ്യാറാവുന്നു എന്ന് അഡ്വ. ഫിജോ ജോസഫ് പറഞ്ഞു. സാത്താൻ ആരാധകരുടെ വലയിൽ അകപ്പെടുവാൻ ഇടയാക്കുന്ന ഇത്തരം ബിംബങ്ങൾ അറിഞ്ഞും അറിയാതെയും നമ്മുടെ സമൂഹം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

മലയാള സിനിമയിലെ ക്രിസ്തീയ പ്രമേയങ്ങൾ എന്ന വിഷയത്തെ അധികരിച്ചു ഫാ.നോബിൾ പാറയ്ക്കൽ സംസാരിച്ചു. ക്രൈസ്തവ പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന മിക്ക സിനിമകളും നൽകുന്ന സന്ദേശം പലപ്പോഴും ക്രൈസ്തവ വിരുദ്ധവും വിശ്വാസ വിരുദ്ധവുമാണ് . ക്രൈസ്തവജീവിതത്തെ മോശമായി ചിത്രീകരിക്കുന്നതിലൂടെ പൊതു സമൂഹത്തിൽ ആഴമേറിയ തെറ്റിദ്ധാരണകൾ ഉളവാക്കുന്നു.

ചലച്ചിത്രങ്ങളിൽ വിശുദ്ധ കൂദാശകളെപ്പോലും ഹാസ്യാല്മകവും ലാഘവ ബുദ്ധിയോടും കൂടി കൈകാര്യം ചെയ്യുന്നതു മൂലം വലിയൊരു വിശ്വാസ സമൂഹം വഴി തെറ്റിക്കപ്പെടുന്നു ഫാ. നോബിൾ നിരീക്ഷിച്ചു .

സിനിമകളെ സൂക്ഷ്മതയോടുകൂടെ വിശകലനം ചെയ്തു കൊണ്ട് അവയെ ആസ്വദിക്കാനും , മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൂടുതൽ നല്ല സിനിമകൾ നിർമ്മിക്കുവാൻ യുവാക്കൾ മുന്നോട്ടു വരുവാൻ ആഹ്വാനം ചെയ്തുകൊണ്ടും വെബ്ബിനാർ സമാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.