അജയ് ജഡേജക്ക് ഇനി പുതിയ ഇന്നിങ്സ്; ജാംനഗറിലെ കിരീടാവകാശിയായി പ്രഖ്യാപിച്ചു

അജയ് ജഡേജക്ക് ഇനി പുതിയ ഇന്നിങ്സ്; ജാംനഗറിലെ കിരീടാവകാശിയായി പ്രഖ്യാപിച്ചു

​ഗാന്ധിന​ഗർ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ ഗുജറാത്തിലെ ജാംനഗറിന്റെ (നവനഗര്‍) അടുത്ത ജാം സാഹേബ് (കിരീട അവകാശി). നിലവിലെ നവനഗര്‍ മഹാരാജ ദിഗ്വിജയ്‌സിങ്ജി ജഡേജ ജാം സാഹേബാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജാംനഗര്‍ രാജ കുടുംബാംഗമാണ് അജയ് ജഡേജ. പാരമ്പര്യമനുസരിച്ചാണ് പുതിയ സിംഹാസന അവകാശിയായി ജഡേജയുടെ സ്ഥാനാരോഹണം.

“14 വർഷത്തെ ജീവിതം വിജയകരമായി പൂർത്തിയാക്കിയ പാണ്ഡവർ വിജയിച്ചതായി തോന്നിയ ദിവസമാണ് ദസറ. എന്റെ പിൻഗാമിയും നവനഗറിലെ അടുത്ത ജംസാഹേബുമായി അജയ് ജഡേജയെ സ്‌നേഹപൂർവം അംഗീകരിക്കുന്നതിൽ എനിക്കും വിജയം തോന്നുന്നു, ഇത് ജാംനഗറിലെ ജനങ്ങൾക്ക് വലിയ അനുഗ്രഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു.” - മഹാരാജ ജംസാഹിബ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.

മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയായ ഷാൻ ആയിരുന്നു ജഡേജയുടെ മാതാവ്. പിതാവ് പരേതനായ ദൗലത് സിങ് ഗുജറാത്തിലെ ജാംനഗറിൽ നിന്നുള്ള കോൺഗ്രസിന്റെ ലോക്‌സഭാംഗമായിരുന്നു. മലയാളിയായ ജയാ ജെയ്റ്റ്ലിയുടെ മകൾ അതിഥിയാണ് ജഡേജയുടെ ഭാര്യ.

ക്രിക്കറ്റില്‍ വലിയ പാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബം കൂടിയാണ് ജഡേജയുടേത്. പ്രസിദ്ധമായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ ജഡേജയുടെ ബന്ധുക്കളായ രഞ്ജിത് സിങ്ജി, ദുലീപ് സിങ്ജി എന്നിവരുടെ സ്മരണാര്‍ഥമാണ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.