ഷാർജ: വീട്ടുജോലിക്കാരുടെ വിസ സംബന്ധമായ ഇടപാടുകള്‍ നടത്തുന്ന തഡ്ബീറിലെ ജീവനക്കാരിയായ മറിയം മുഹമ്മദ് അല്‍ മഹൈരിയുടെ സത്യസന്ധതയെ ആദരിച്ച് ഷാർജ പോലീസ്. താന്‍ ജോലി ചെയ്യുന്ന മേശക്കരികിൽ ഉപഭോക്താക്കളിലൊരാള്‍ മറന്നുവെച്ച പതിനായിരം ദിർഹമാണ് മറിയം തിരികെയേല്പിച്ചത്.

ജോലി കഴിഞ്ഞ് പോകാനൊരുങ്ങുമ്പോഴാണ് പണമടങ്ങിയ ബാഗ് ശ്രദ്ധയിൽപ്പെട്ടത്. ആ നിമിഷം തന്നെ അവിടെയെത്തിയവരോട് അതേകുറിച്ച് ചോദിച്ചുവെങ്കിലും ഫലമുണ്ടായില്ല.ഇതേ തുടർന്നാണ് ഓഫീസിനടുത്തുളള അല്‍ ഗാർബ് പോലീസ് സ്റ്റേഷനിലെത്തി പണം കൈമാറിയത്. മറിയത്തിന്റെ സത്യസന്ധതയെ ആദരിച്ച ഷാർജ പോലീസ് പണത്തിന്റെ ഉടമയെ കണ്ടെത്താനുളള അന്വേഷണത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.