യുദ്ധഭീതിക്കിടയിലും ഏഴ് വൈദികരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടത്തി ജെറുസലേമിലെ ദേവാലയം; ഭക്ത്യാദരപൂർവ്വം പങ്കെടുത്ത് വിശ്വാസികൾ

യുദ്ധഭീതിക്കിടയിലും ഏഴ് വൈദികരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടത്തി ജെറുസലേമിലെ ദേവാലയം; ഭക്ത്യാദരപൂർവ്വം പങ്കെടുത്ത് വിശ്വാസികൾ

ജെറുസലേം: ജെറുസലേം സെന്റ് തെരേസ ദേവാലയത്തിലെ ഞായറാഴ്ച കുർബാന പതിവിലും വിപരീതമായി ശ്രദ്ധേയമായി. ഇസ്രായേലിൽ നടക്കുന്ന യുദ്ധ ഭീതിക്കിടയിലും ഏഴ് വൈദികരുടെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ പങ്കെടുക്കാൻ നിരവധി വിശ്വാസികൾ എത്തി. സംഘർഷ ഭീതിക്കിടയിലും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി എത്തി പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന ജനത പ്രതീക്ഷയുടെ വെളിച്ചം പകരുന്ന കാഴ്ചയാണ്.

ഇടവക വികാരി ഫാ. ബാബു ജോസ് ഒ.എഫ്.എം ക്യാപ്പിന്റെ നേതൃത്വത്തിൽ ഉപരിപഠനത്തിനായി എത്തിയ ഫാ. ജെയിൻ വെമ്പാല എം.സി.ബി.എസ് ആണ് മുഖ്യകാർമ്മികനായത്. ഫാ. ജോസ് കൊച്ചംകുന്നേൽ എസ്.ഡി.ബി, ഫാ. ജെറിഷ് കൊച്ചുപറമ്പിൽ എസ്.ഡി.ബി, ഫാ. സനീഷ് തോമസ്, ഫാ. ടിനു എസ് അ​ഗസ്റ്റ്യൻ, ഫാ. ആൽബർട്ട് ക്ലീറ്റസ് എന്നീ സഹകാർമികരുടെ സാന്നിധ്യവും ദിവ്യബലിക്ക് മാറ്റുകൂട്ടി. യുദ്ധത്തിന് നടുവിലും സമാധാനത്തിനായി പ്രാർത്ഥിക്കുന്ന ജറുസലേം ക്രൈസ്തവര്‍ ലോകത്തിന് തന്നെ മാതൃകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.