കേരള ഹൈക്കോടതിയില്‍ നാല് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

കേരള ഹൈക്കോടതിയില്‍ നാല് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

ന്യൂഡല്‍ഹി: നാല് ജുഡീഷ്യല്‍ ഓഫീസര്‍മാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

ജുഡീഷ്യല്‍ ഓഫീസര്‍മാരായ കെ.വി ജയകുമാര്‍, മുരളി കൃഷ്ണ എസ്. ജോബിന്‍ സെബാസ്റ്റ്യന്‍, പി.വി ബാലകൃഷ്ണന്‍ എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താനാണ് ശുപാര്‍ശ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ കൊളീജിയം ആണ് ശുപാര്‍ശ കൈമാറിയത്.

2012 ഡിസംബര്‍ ഒന്നിനാണ് കെ.വി വിജയകുമാര്‍ ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചത്. നിലവില്‍ ഹൈക്കോടതി രജിസ്ട്രാര്‍ വിജിലന്‍സ് ആണ് കെ.വി ജയകുമാര്‍. 2014 മാര്‍ച്ച് 10 നാണ് എസ്. മുരളി കൃഷ്ണയും ജോബിന്‍ സെബാസ്റ്റ്യനും പി.വി ബാലകൃഷ്ണനും ജുഡീഷ്യല്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്.

നിലവില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി ആണ് മുരളി കൃഷ്ണ. ജോബിന്‍ സെബാസ്റ്റ്യന്‍ ഹൈക്കോടതിയിലെ രജിസ്ട്രാറും ജില്ലാ ജുഡീഷ്യറിയുമാണ്. പി.വി ബാലകൃഷ്ണന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.