പി. സരിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ അടിയന്തര നേതൃയോഗം വിളിച്ച് കെപിസിസി; സിപിഎമ്മിന് പിന്നാലെ ബിജെപിയും സരിനെ നോട്ടമിടുന്നു

പി. സരിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ അടിയന്തര നേതൃയോഗം വിളിച്ച് കെപിസിസി; സിപിഎമ്മിന് പിന്നാലെ ബിജെപിയും സരിനെ നോട്ടമിടുന്നു

കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിയ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിന്റെ നീക്കങ്ങള്‍ക്ക് പിന്നാലെ അടിയന്തര നേതൃയോഗം വിളിച്ച് കെപിസിസി.

ഇതേ തുടര്‍ന്ന് വ്യാഴാഴ്ച തൃശൂരും പാലക്കാട്ടും നേതൃയോഗം ചേരും. പി. സരിന്‍ നാളെ വീണ്ടും മാധ്യമങ്ങളെ കാണുമെന്നാണ് പുറത്തു വരുന്ന വിവരം.

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ കണ്ണൂരിലെ പരിപാടികള്‍ റദ്ദാക്കി തൃശൂരില്‍ തുടരാനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നാളെ തൃശൂരില്‍ എത്തും.

ഇരുവരും നേതൃയോഗങ്ങളില്‍ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം പി. സരിന്‍ സിപിഎമ്മിലേക്കെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. അപ്രകാരമൊരു തീരുമാനമുണ്ടായാല്‍ സരിനെ പിന്തുണയ്ക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

അതിനിടെ പി.വി അന്‍വറും സരിനെ ഒപ്പം നിര്‍ത്താന്‍ നീക്കം നടത്തുന്നുണ്ട്. തിരുവില്വാമലയിലെ സരിന്റെ ബന്ധു വീട്ടിലെത്തിയാണ് അന്‍വര്‍ അദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്ത് ബിജെപിയും സരിനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.