എയിംസില്‍ അക്കൗണ്ട് ഓഫീസറാകാന്‍ അവസരം. ഗൊരഖ്പൂര്‍ എയിംസില്‍ ഒഴിവുള്ള ഒരു തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിജ്ഞാപനം പുറത്തിറങ്ങി ഒരു മാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. ഒക്ടോബര്‍ 15 നാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലെവല്‍ 10-പ്രകാരം 56100 രൂപ മുതല്‍ 177500 വരെയുള്ള ശമ്പളം ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ കൊമേഴ്‌സില്‍ ബിരുദം നേടിയിരിക്കണം. കൂടാതെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ സൂപ്പര്‍വൈസറി കപ്പാസിറ്റിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ കേന്ദ്ര / സംസ്ഥാന / യുടി / സര്‍ക്കാര്‍ / സര്‍വകലാശാലകള്‍ / നിയമപരമായ / സ്വയംഭരണ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ഗവേഷണ വികസന ഓര്‍ഗനൈസേഷനുകള്‍ക്ക് കീഴില്‍ ജോലി ചെയ്ത ആളായിരിക്കണം.
അപേക്ഷകരുടെ പ്രായപരിധി 35 വയസിനും 56 വയസിനും ഇടയില്‍ ആയിരിക്കണം. ഡെപ്യൂട്ടേഷന്റെ പ്രാരംഭ കാലയളവ് സാധാരണയായി നിയമന തിയതി മുതല്‍ മൂന്ന് വര്‍ഷമായിരിക്കും. മേല്‍പ്പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക അറിയിപ്പില്‍ സൂചിപ്പിച്ചിരിക്കുന്ന വിലാസത്തില്‍ അപേക്ഷാ ഫോമുകള്‍ ഓഫ്‌ലൈനായി സമര്‍പ്പിച്ച് അപേക്ഷിക്കാം.
അപേക്ഷകര്‍ അപേക്ഷ ഫീസായി 1770 (1500 പ്ലസ് ജിഎസ്ടി) ഒടുക്കണം. വികലാംഗരെയും സ്ത്രീകളെയും ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ ഫീസ് എന്‍ഇഎഫ്ടി രൂപത്തില്‍ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് അയയ്ക്കണം. ഒരിക്കല്‍ അയച്ച അപേക്ഷാ ഫീസ് തിരികെ നല്‍കുന്നതല്ല.
അക്കൗണ്ട് ഉടമയുടെ പേര്: റിക്രൂട്ട്മെന്റ് സെല്‍, എയിംസ് ഗൊരഖ്പൂര്‍
ബാങ്കിന്റെ പേര്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
അക്കൗണ്ട് നമ്പര്‍: 42368584553
ഐഎഫ്എസ്സി കോഡ്: SBIN0018457
ബ്രാഞ്ച്: ഗിരിധര്‍ഗഞ്ച്, ഗോരഖ്പൂര്‍-273008
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.