വത്തിക്കാന്‍ സിറ്റി: യൂറോപ്പ് ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ കത്തോലിക്ക വിശ്വാസികളുടെ വലിയ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ആഫ്രിക്കയിലും ഏഷ്യയിലും ഓഷ്യാനിയയിലും വിശ്വാസികളുടെ എണ്ണം വലിയ തോതില്‍ കൂടി.
സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയെ ഉദ്ധരിച്ചുള്ള ചര്‍ച്ച് ബുക്ക് സ്റ്റാറ്റിസ്റ്റിക്സിലാണ് വിശ്വാസികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022 വരെ അപ്ഡേറ്റ് ചെയ്ത വിവരങ്ങള്‍ പ്രകാരം ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണം 138.95 കോടിയാണ്.
ആഫ്രിക്കയില്‍ മുന്‍ വര്‍ഷങ്ങളില്‍ 72 ലക്ഷം കത്തോലിക്കരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയില്‍ 59 ലക്ഷം വിശ്വാസികളുടെ വര്‍ധനവും ഏഷ്യയില്‍ 8,89,000 വിശ്വാസികളുടെ വര്‍ധനവുമാണുള്ളത്.
അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷമായി ലഭ്യമായ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം ആഗോള വൈദികരുടെ എണ്ണം കുറയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലും അമേരിക്കയിലും വൈദികരുടെ എണ്ണം കുറയുമ്പോള്‍ ആഫ്രിക്കയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്.
അതേസമയം ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ ആഫ്രിക്കയില്‍ സഹനങ്ങളെ അതിജീവിച്ച് ക്രിസ്തു വിശ്വാസം തഴച്ചു വളരുകയാണെന്ന പ്രകടമായ അടയാളമാണ് പുതിയ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.