പാചക വാതക വിലയില്‍ 50 രൂപ വർധിപ്പിച്ചു

പാചക വാതക വിലയില്‍ 50 രൂപ വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചക വാതക വിലയില്‍ വര്‍ധനവ്. ഗാര്‍ഹികോപയോഗങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിന് മൂന്നാം തവണയാണ് വില വർധിക്കുന്നത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16 നും 50 രൂപ വീതം വര്‍ധിച്ചിരുന്നു. ഫെബ്രുവരി നാലിന് 26 രൂപയും വര്‍ധിച്ചിരുന്നു. ഇനി മുതല്‍ 796 രൂപയ്ക്കാവും സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ ഡല്‍ഹിയില്‍ ലഭ്യമാകുക.

കൂടാതെ, ഇന്ധനവിലയും വർധിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90 രൂപ 61 പൈസയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.