സുരേന്ദ്രന് മത്സരിക്കാന്‍ താല്‍പര്യക്കുറവ്; പാലക്കാട് സി. കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ഥിയാകും: പ്രഖ്യാപനം ഉടന്‍

സുരേന്ദ്രന് മത്സരിക്കാന്‍ താല്‍പര്യക്കുറവ്; പാലക്കാട് സി. കൃഷ്ണകുമാര്‍  ബിജെപി സ്ഥാനാര്‍ഥിയാകും: പ്രഖ്യാപനം ഉടന്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ഥിയാവാനില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ച സാഹചര്യത്തില്‍ സി. കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ഥിയാവും. കെ. സുരേന്ദ്രന്‍, സി. കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ പട്ടികയിലുണ്ടായിരുന്നത്.

സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഉടന്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമാണ് കെ. സുരേന്ദ്രന്‍ ആദ്യം മുതല്‍ ഉന്നയിച്ചത്.

എന്നാല്‍ ഇതിനിടയ്ക്ക് കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയടക്കമുള്ള ചില നേതാക്കള്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണം എന്ന ആവശ്യവുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. എന്നാല്‍ ശോഭയെ പാലക്കാട് പരിഗണിക്കേണ്ടതില്ലെന്നും വയനാട്ടിലെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നും പറഞ്ഞ് കേന്ദ്ര നേതൃത്വം ഒഴിവാക്കുകയായിരുന്നു.

പാലക്കാട് ജയിക്കുമെന്ന് ഉറപ്പുള്ള ഒരു പേര് വരുമെന്നും തനിക്ക് മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്നും സുരേന്ദ്രന്‍ ഇന്ന് പറഞ്ഞിരുന്നു. എന്നാല്‍ യുവ സ്ഥാനാര്‍ഥികള്‍ക്കൊപ്പം മത്സരിച്ച് കനത്ത പരാജയമേറ്റ് വാങ്ങേണ്ടി വന്നാല്‍ അത് സംസ്ഥാന അധ്യക്ഷനെന്ന നിലയ്ക്ക് വലിയ നാണക്കേടാവും എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ പിന്മാറ്റം എന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.