തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ സി. കൃഷ്ണ കുമാര്‍ തന്നെ ബിജെപി സ്ഥാനാര്‍ഥി. ചേലക്കരയില്‍ കെ ബാലകൃഷ്ണനും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നവ്യ ഹരിദാസും ബിജെപിക്കായി ജനവിധി തേടും.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍. രണ്ട് തവണ മലമ്പുഴയില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും സ്ഥാനാര്‍ഥികളായി ഉയര്‍ന്നിരുന്നു.
മത്സരിക്കാനുള്ള താല്‍പര്യക്കുറവ് കെ.സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. അതോടെ നിമിഷം കൃഷ്ണകുമാറിന് തന്നെ നറുക്ക് വീണു. മെട്രോമാന്‍ ഇ ശ്രീധരനായിരുന്നു 2021 ല്‍ പാലക്കാട് ബിജെപിക്കായി കളത്തിലെത്തിയത്. ഷാഫി പറമ്പിലിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു അദേഹം.
ഇത്തവണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് വിട്ടു വന്ന പി സരിന്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുന്നു.
വയനാട് പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി മത്സരിപ്പിക്കുന്ന നവ്യ ഹരിദാസ് മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കഴിഞ്ഞ രണ്ട് തവണ കോഴിക്കോട് കോര്‍പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറുമാണ് നവ്യ ഹരിദാസ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.
എല്‍ഡിഎഫിനായി മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ മത്സരിക്കുന്നത്. ചേലക്കരയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ. ബാലകൃഷ്ണന്‍ തിരുവില്വാമല പഞ്ചായത്ത് അംഗമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.