ഒഡിഷയ്‌ക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മിന്നും ജയം

ഒഡിഷയ്‌ക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മിന്നും ജയം

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സിക്കെതിരായ തകര്‍പ്പന്‍ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഒഡീഷ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.

ജയത്തോടെ 17 മത്സരങ്ങളില്‍ 26 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. അവസാന സ്ഥാനക്കാരായ ഒഡിഷയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ചിരുന്നു. 17 കളിയില്‍ ഒൻപത് പോയന്റ് മാത്രമാണ് അവര്‍ക്കുള്ളത്. 16 വീതം മത്സരങ്ങളില്‍ യഥാക്രമം 34 ഉം 33 ഉം പോയിന്റുകളുമായി മുംബൈ സിറ്റി എഫ്‌സിയും എടികെ മോഹന്‍ ബഗാനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 

നോർത്ത് ഈസ്റ്റിനായി ലൂയിസ് മച്ചാഡോ ഇരട്ടഗോളുകൾ നേടി. ഡേഷോൺ ബ്രൌണാണ് മറ്റൊരു ഗോൾ സ്കോറർ. മൂന്ന് ഗോളുകളും ആദ്യ പകുതിയിൽ തന്നെ പിറന്നിരുന്നു. ബ്രാഡ് ഇൻമാനാണ് ഒഡീഷയുടെ ആശ്വാസ ഗോൾ നേടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.