ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകര നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു വധശ്രമ കേസില്‍ മുന്‍ റോ ഉദ്യോഗസ്ഥനായ വികാസ് യാദവിനെ കൈമാറാന്‍ നിയമ തടസമുണ്ടെന്ന് അമേരിക്കയെ അറിയിക്കാന്‍ ഇന്ത്യ. വികാസ് യാദവ് ഇന്ത്യയില്‍ ക്രിമിനല്‍ കേസില്‍ വിചാരണ നേരിടേണ്ടി വരുമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
വികാസ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് പന്നുവിനെ വധിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് അമേരിക്കയുടെ ആരോപണം. ഗുര്‍പത്വന്ത് സിങ് പന്നു നിലവില്‍ അമേരിക്കന്‍ പൗരനാണ്. പന്നുവിനെ വധിക്കാന്‍ നിഖില്‍ ഗുപ്ത എന്നയാള്‍ക്ക് വികാസ് യാദവ് നിര്‍ദേശം നല്‍കി എന്നാണ് അമേരിക്കയുടെ വാദം.
തുടര്‍ന്ന് നിഖില്‍ ഗുപ്ത ഒരു വാടക കൊലയാളിയെ ചുമതലപ്പെടുത്തി. എന്നാല്‍ വാടക കൊലയാളിയെന്ന് തെറ്റിദ്ധരിച്ച് ഏല്‍പ്പിച്ചത് അമേരിക്കയുടെ ഒരു രഹസ്യാന്വേഷണ ഏജന്റിനെ ആയിരുന്നുവെന്നും അമേരിക്ക ആരോപിക്കുന്നു. തുടര്‍ന്ന് നിഖില്‍ ഗുപ്തയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഏജന്റ് അമേരിക്കന്‍ സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറുകയായിരുന്നു. അങ്ങനെയാണ് റോ ഉദ്യോഗസ്ഥനിലേക്ക് എത്തിയതെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു.
അതേസമയം മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ഡേവിഡ് ഹെഡ്‌ലി എന്ന ദാവൂദ് ജിലാനിയെ കൈമാറണമെന്ന് ഇന്ത്യ വീണ്ടും അമേരിക്കയോട് ആവശ്യപ്പെടുമെന്നും സൂചന ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.